Breaking News

ഖത്തർ അമീറിന്റെ ബ്രിട്ടൻ സന്ദർശനം പൂർത്തിയായി; നിരവധി മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ.

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ബ്രിട്ടൻ സന്ദർശനം  പൂർത്തിയായി. ബ്രിട്ടൻ സന്ദർശനം ചരിത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുമുള്ള സുപ്രധാന അവസരമായിരുന്നുവെന്ന് അമീർ സമൂഹ മാധ്യമത്തിൽ കുറിച്ചു. സന്ദർശന വേളയിൽ ചാൾസ് മൂന്നാമൻ രാജാവിനെയും കാമില രാജ്ഞിയെയും ബ്രിട്ടിഷ് രാജകുടുംബത്തിലെ അംഗങ്ങളെയും കണ്ടതിൽ അമീർ സന്തോഷം പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുമുള്ള സുപ്രധാന അവസരമാണ് ഈ ചരിത്ര സന്ദർശനമെന്ന് അമീർ പറഞ്ഞു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും ഒരു ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പം ഉണ്ടായിരുന്നു. പത്നി ഷെയ്ഖ ജൗഹറ ബിൻത് ഹമദ്  ബിൻ സുഹൈമ്  അൽതാനിയും ബ്രിട്ടൻ സന്ദർശനത്തിൽ ഉണ്ടായിരുന്നു.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ബ്രിട്ടൻ സന്ദർശനത്തിന്റെ ഭാഗമായി  സാമ്പത്തിക മേഖലയിലും സൈബർ സുരക്ഷാ രംഗത്തും സഹകരിച്ച് പ്രവർത്തിക്കാനുള്ള  ധാരണ പത്രത്തിൽ ഒപ്പുവച്ചു. സാമ്പത്തിക സേവന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനായുള്ള ധാരണാപത്രത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും ബ്രിട്ടന് വേണ്ടി ചാൻസലർ റേച്ചൽ റീവ്സും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ബ്രിട്ടനിലും ഖത്തറിലുടനീളമുള്ള സാമ്പത്തിക വളർച്ച, സംരംഭകത്വം, നിക്ഷേപം സുഗമമാക്കൽ, രാജ്യാന്തര മാതൃക സൃഷ്ടിക്കാൻ ഉയർന്ന റെഗുലേറ്ററി മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുക, കമ്പനികളെയും നിക്ഷേപകരെയും ആത്മവിശ്വാസം വർധിപ്പിക്കാൻ  സാമ്പത്തിക സേവന മേഖലകളിലെ സഹകരണം വർധിപ്പിക്കാനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ   സന്ദർശനത്തിന്റെ ഭാഗമായി സൈബർ സുരക്ഷാ മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിനും  ഇരുരാജ്യങ്ങളും  ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പ്രസിഡൻറ് എൻജിനീയർ അബ്ദുൾറഹ്മാൻ ബിൻ അലി അൽ ഫറാഹിദ് അൽ മാൽകയാണ്  ഖത്തറിന്റെ ഭാഗത്ത് ധാരണാപത്രം ഒപ്പുവച്ചത്.
ബ്രിട്ടന്റെ പക്ഷത്ത് ബ്രിട്ടനിലെ ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫിസിലെ (എഫ്‌സിഡിഒ) ഡിഫൻസ് ആൻഡ് ഇന്റലിജൻസ് ഡയറക്ടർ ജനറൽ ജോനാഥൻ അലനും ഒപ്പുവച്ചു. ഉഭയകക്ഷി സഹകരണം വർധിപ്പിക്കുക, ഈ മേഖലയിലെ വൈദഗ്ധ്യം കൈമാറുക, വർധിച്ചുവരുന്ന സൈബർ സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സംയുക്ത കഴിവുകൾ വികസിപ്പിക്കുക, അതുവഴി ഇരു രാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
അമീറിന്റെ സന്ദർശനത്തിന്റെ  ഭാഗമായി ഖത്തറി സായുധ സേനയും ബ്രിട്ടിഷ് റോയൽ സായുധ സേനയും തമ്മിലുള്ള നിലവിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും  ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഗവേഷണരംഗത്തും സഹകരിച്ചു പ്രവർത്തിക്കാൻ ഖത്തറും ബ്രിട്ടനും ധാരണയായി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.