Breaking News

ഖത്തറിൽ പെരുന്നാൾ നമസ്കാരത്തിന് 710 കേന്ദ്രങ്ങൾ ഒരുക്കി; സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി

ദോഹ: ഖത്തറിൽ ബലി പെരുന്നാൾ നമസ്കാരത്തിന് 710 കേന്ദ്രങ്ങൾ ഒരുക്കിയതായി മതകാര്യ മന്ത്രാലയം അറിയിച്ചു. ജുമാ ദിവസമായ ഈ വരുന്ന വെള്ളിയാഴ്ചയാണ് ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലുമായി പെരുന്നാൾ ആഘോഷം. പുലർച്ചെ 4:58നാണ് നമസ്കാരത്തിന് നിശ്ചയിച്ച സമയം.

ഈദ് ഗാഹുകളും പള്ളികളും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് നമസ്കാര സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. അൽ അറബി സ്റ്റേഡിയം, അൽ സദ്ദ് സ്റ്റേഡിയം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷയും ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയ്ക്ക് മൂന്നുദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. അവധി ദിവസങ്ങളിലും ജോലി നിർവഹിക്കേണ്ട മേഖലകളിൽ തൊഴിൽ നിയമപ്രകാരം ഓവർടൈം ഉൾപ്പെടെ അനുയോജ്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അഞ്ച് ദിവസത്തെ അവധിയാണ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യവ്യാപകമായ പെരുന്നാൾ നമസ്കാരത്തോടനുബന്ധിച്ച് സാമൂഹ്യ സമാധാനം ഉറപ്പാക്കുന്നതിനും നമസ്കാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിനുമായി എല്ലാ സംവിധാനംകളും ഒരുക്കിയിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.