ദോഹ : ഖത്തറിൽ കഴിഞ്ഞ 3 വർഷത്തിനിടെ ഗതാഗത നിയമലംഘനം നടത്തിയവർക്ക് 50 ശതമാനം ഇളവോടു കൂടി പിഴ അടയ്ക്കാൻ അനുവദിച്ചതിന്റെ സമയപരിധി നവംബർ 30ന് അവസാനിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ജൂൺ 1 മുതൽ പ്രഖ്യാപിച്ച ഇളവ് കാലാവധിയാണ് നവംബർ 30ന് അവസാനിക്കുന്നത്. നേരത്തെ ഓഗസ്റ്റിലായിരുന്ന സമയപരിധിയാണ് നവംബർ 30 വരെ നീട്ടിയിരുന്നത്. ഗതാഗത ലംഘനത്തിന്റെ പിഴ തുകയിൽ 50 ശതമാനമാണ് ഇളവ് നൽകിയിരിക്കുന്നത്.
സ്വദേശികൾ, പ്രവാസികൾ , സന്ദർശകർ എന്നിവരുടെ വാഹനങ്ങൾ കൂടാതെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെയും പ്രവാസികളുടെയും വാഹനങ്ങൾക്കും ഖത്തറിൽ നിയമലംഘനം റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ പിഴതുകയിൽ ഇളവ് ലഭിക്കും.
സന്ദർശകർ എന്നിവരുടെ വാഹനങ്ങൾ കൂടാതെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെയും പ്രവാസികളുടെയും വാഹനങ്ങൾക്കും ഖത്തറിൽ നിയമലംഘനം റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ പിഴതുകയിൽ ഇളവ് ലഭിക്കും.ഇക്കഴിഞ്ഞ സെപ്റ്റംബർ 1ന് പുതിയ യാത്രാ ചട്ടം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് 3 വർഷത്തിനിടെ റജിസ്റ്റർ ചെയ്ത ഗതാഗത >നിയമലംഘനങ്ങൾക്ക്
പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. നിയമലംഘകർ പിഴത്തുക അടച്ചാൽ മാത്രമേ രാജ്യത്തിന് പുറത്തു പോകാൻ അനുവദിക്കുകയുള്ളുവെന്ന പുതിയ വ്യവസ്ഥ സെപ്റ്റംബർ 1 മുതലാണ് പ്രാബല്യത്തിലായത്. ഇളവ് അവസാനിക്കുന്നതിന് മുൻപ് ആനുകൂല്യം പ്രയോജനപ്പെടുത്തിയാൽ നിയമതടസങ്ങളില്ലാതെ രാജ്യത്തിന് പുറത്തുപോയി വരാം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.