ദോഹ : ഖത്തറിലെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരെ കൊണ്ടു നിറയും. എഎഫ്സി ചാംപ്യൻസ് ലീഗ് എലൈറ്റ് മത്സരത്തിൽ ഖത്തറിന്റെ അൽ ഗരാഫയ്ക്കെതിരെയുള്ള പോരാട്ടത്തിനായാണ് സൗദി അറേബ്യയുടെ അൽ നാസർ ക്ലബ് താരം കൂടിയായ റൊണാൾഡോ ബൂട്ടണിയുന്നത്. മത്സരം ഇന്ന് വൈകിട്ട് പ്രാദേശിക സമയം 7.00ന് നടക്കും.
ഇന്നലെയാണ് റൊണാൾഡോയും സംഘവും മത്സരത്തിനായി ദോഹയിലെത്തിയത്. അൽ നാസർ പുറത്തു വിട്ട ക്രിസ്റ്റ്യാനോയും സംഘവും ദോഹയിൽ വിമാനത്തിൽ വന്നിറങ്ങുന്ന ചിത്രങ്ങളും വിഡിയോകളും ഇതിനകം ഖത്തറിലെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആണ്. റൊണാൾഡോയെ വീണ്ടും അടുത്തു കാണാൻ കഴിയുന്നതിന്റെ ആവേശത്തിൽ തന്നെയാണ് ആരാധകരും. ചാംപ്യൻസ് ലീഗിൽ 4 മത്സരങ്ങൾ പിന്നിട്ടപ്പോൾ സൗദിയുടെ അൽ നാസർ 10 പോയിൻറുമായി 3–ാം സ്ഥാനത്താണ്. 6 പോയിന്റുകളുമായി ഖത്തറിന്റെ അൽ ഗരാഫ 6–ാം സ്ഥാനത്തുമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.