ദോഹ : ഖത്തറിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ കൊതുക് വ്യാപനം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, മുനിസിപ്പൽ മന്ത്രാലയം ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. കൊതുക് പെരുകുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.താമസസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് പ്രജനനത്തിന് കാരണമാകും. അതിനാൽ, കിണറുകൾ അടച്ചുവയ്ക്കുക, ഉപേക്ഷിക്കപ്പെട്ട ബാരലുകൾ, പാത്രങ്ങൾ, ടയറുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം നൽകുന്ന പാത്രങ്ങൾ കഴിയുന്നത്ര തവണ വൃത്തിയാക്കുകയും വെള്ളം മാറ്റി നിറയ്ക്കുകയും ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. നീന്തൽക്കുളങ്ങളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളം നീക്കം ചെയ്യുന്നതും പ്രധാനമാണ്.ടാപ്പുകളിൽ നിന്നോ എയർ കണ്ടീഷണറുകളിൽ നിന്നോ അലങ്കാര ചെടികളിൽ നിന്നോ പുറത്തുവരുന്ന വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് പ്രജനനത്തിന് കാരണമാകും. ഇത് പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഖത്തറിൽ ശൈത്യകാലത്തിന്റെ തുടക്കത്തിൽ പതിവുള്ള മഴ പലപ്പോഴും കൊതുക് പ്രജനനം വർധിപ്പിക്കുന്നതിന് കാരണമാകും.എവിടെയെങ്കിലും ജലം അടിഞ്ഞുകൂടുന്നുണ്ടെങ്കിൽ മന്ത്രാലയത്തിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 184-ൽ റിപ്പോർട്ട് ചെയ്യണമെന്നും മുനിസിപ്പൽ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.