Breaking News

ഖത്തറിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി ഹോം സ്കൂൾ ആരംഭിച്ച് ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ.

ദോഹ : ഖത്തറിൽ ഇനി ഇന്ത്യൻ വിദ്യാർഥികളുടെ പഠനം മുടങ്ങില്ല. നിരവധി സ്കൂളുകളിൽ ഈവനിങ് ബാച്ച് അനുവദിച്ചതിന് പുറമേ ഹോം സ്കൂളിന് കൂടി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ഖത്തറിൽ സിബിഎസ്ഇ സിലബസിൽ  ഹോം സ്കൂൾ  ആരംഭിക്കുമെന്ന് ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പലകാരണങ്ങളാൽ പഠനം മുടങ്ങിയവർക്ക് തുടർ പഠനത്തിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോം സ്കൂൾ പദ്ധതി ആരംഭിക്കുന്നത്. ഇതിനായി ഖത്തർ വിദ്യാഭ്യാസ വകുപ്പിൽ നിന്നും സിബിഎസ്ഇ യിൽ നിന്നും അനുമതി ലഭിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു. പല കാരണങ്ങളാൽ  പഠനം മുടങ്ങിയ വിദ്യാർഥികൾക്ക്  ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കും. ഹോം സ്കൂളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള റജിസ്ട്രേഷൻ സ്കൂൾ വെബ്സൈറ്റ് വഴി ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
ആറാം ക്ലാസ് പൂർത്തിയാക്കിയവരോ അല്ലെങ്കിൽ 12 വയസ്സ് പൂർത്തിയായ കുട്ടികൾക്കോ  ഹോം സ്കൂളിൽ പ്രവേശനം ലഭിക്കും . ഈ കുട്ടികൾ കുറഞ്ഞത് ഒരു വർഷമെങ്കിലും പഠനം തടസ്സപ്പെട്ടവരായിരിക്കണം. ഇന്ത്യൻ പൗരത്വവും ഖത്തറിൽ താമസ രേഖയും ഉള്ള വിദ്യാർഥികൾക്ക് മാത്രമാണ് ഹോം സ്കൂളിൽ പ്രവേശനം ലഭിക്കുകയെന്നും  സ്കൂൾ അധികൃതർ വ്യക്തമാക്കി. സിബിഎസ്ഇ സിലബസ് അനുസരിച്ച് ആയിരിക്കും ക്ലാസുകൾ നടക്കുക.
ഹോം സ്കൂളിൽ ചേർന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് ടെക്സ്റ്റ് ബുക്കുകൾ, വർക്ക് ഷീറ്റുകൾ, റജിസ്ട്രേഷൻ എന്നിവ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കും. ഓൺലൈനായിരിക്കും പഠന വിഭവങ്ങൾ വിതരണം ചെയ്യുക. സംശയ ദുരീകരണത്തിനായി ഓൺലൈൻ സെഷനുകൾ സംഘടിപ്പിക്കും. സ്കൂളിന്റെ സുപ്രധാനമായ മത്സര പരിപാടികളിൽ ഹോം സ്കൂൾ വിദ്യാർത്ഥികൾക്കും സാധ്യമാകുന്ന രീതിയിൽ സൗകര്യമൊരുക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഹോം   സ്കൂളിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് തുടർ വർഷങ്ങളിൽ വേണമെങ്കിൽ റഗുലൽ സ്കൂൾ സിസ്റ്റത്തിലേക്ക് മാറാനും സാധിക്കും.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിന് മാത്രമാണ് ഇപ്പോൾ അനുമതി  ലഭിച്ചതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ശാന്തിനികേതന് ഇന്ത്യൻ സ്കൂളിന് കീഴിൽ നടക്കുന്ന, റഗുലർ ഈവനിങ് ബാച്ചുകൾക്ക് പുറമെയാണ് ഹോം സ്കൂൾ  കൂടി ആരംഭിക്കുന്നത്. വാർത്താസമ്മേളനത്തിൽ സ്കൂൾ മാനേജിങ് ഡയറക്ടർ കെ സി അബ്ദുല്ലത്തീഫ്, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹമ്മദ്, വൈസ് പ്രസിഡന്റ് അൻവർ ഹുസൈൻ, പ്രിൻസിപ്പാൾ റഫീഖ് റഹീം എന്നിവർ പങ്കെടുത്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.