ദോഹ : കുറ്റകൃത്യങ്ങളെക്കുറിച്ചും സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ചും ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് ആപ്പിലൂടെ അധികൃതരെ അറിയിക്കാം.വളരെ വേഗത്തിലും ലളിതമായും ഇത്തരം സുരക്ഷാ സംബന്ധമായ വിവരങ്ങൾ ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ വകുപ്പിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പിൽ ക്രമീകരിച്ചിരിക്കുന്നത്. അതോറിറ്റികളുടെ പ്രതികരണ സമയം കൂടുതൽ വേഗത്തിലാക്കാനും രാജ്യത്തെ ജനതയുടെ സുരക്ഷ ശക്തിപ്പെടുത്താനും പുതിയ സൗകര്യം സഹായകമാകും.അടുത്തിടെയാണ് കൂടുതൽ സവിശേഷതകളുമായി പുതിയ മെട്രാഷ് ആപ്പ് പുറത്തിറക്കിയത്. വിവിധ ഭാഷകളിലായി ഇരുന്നൂറിലധികം സേവനങ്ങളാണ് രാജ്യത്തെ പൗരന്മാർക്കും പ്രവാസി താമസക്കാർക്കുമായി മന്ത്രാലയം മെട്രാഷിലൂടെ നൽകുന്നത്.
∙കുറ്റകൃത്യങ്ങൾ എങ്ങനെ അറിയിക്കാം
മെട്രാഷ് ആപ്പിലെ പ്രധാന മെനുവിലെ സെക്യൂരിറ്റി ഐക്കൺ ക്ലിക്ക് ചെയ്ത് സെക്യൂരിറ്റി കംപ്ലെയ്ന്റിൽ പ്രവേശിക്കണം. അതിൽ ഡിപ്പാർട്മെന്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ആറാമത്തെ ഓപ്ഷൻ ആയ സിഐഡി എന്നത് തിരഞ്ഞെടുക്കണം. കമ്യൂണിറ്റി സുരക്ഷാ വകുപ്പ്, ക്യാപിറ്റൽ സെക്യൂരിറ്റി വകുപ്പ് എന്നിവയ്ക്ക് ഇടയിലായാണ് ഈ ഓപ്ഷൻ ഉളളത്. ആപ്ലിക്കേഷൻ ടൈപ്പ് എന്ന മെനുവിൽ എന്ത് തരം അപേക്ഷയാണ് നൽകുന്നതെന്ന് വ്യക്തമാക്കണം. പ്രൊവൈഡ് ഇൻഫർമേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് വേണം ഇതു ചെയ്യാൻ.
ഡ്രോപ്പ് ഡൗൺ ലിസ്റ്റിൽ കാണുന്നവയിൽ ഏത് തരം കുറ്റകൃത്യമാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കണം. വാഹനം, വ്യക്തി, സ്ഥാപനം, വീട് എന്നിവ സംബന്ധിച്ച സംശയം അല്ലെങ്കിൽ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ എന്നിവയിൽ ഏതാണോ എന്നത് തിരഞ്ഞെടുക്കണം. സംഭവത്തിന്റെ പൊതു വിവരം, ചിത്രങ്ങൾ, ഇന്റർ ആക്ടീവ് മാപ്പിലൂടെ വിലാസം, ഫോൺ നമ്പർ, ഇ–മെയിൽ വിലാസം എന്നിവ ഉൾപ്പെടെ നൽകാം, എല്ലാ വിവരങ്ങളും നൽകിയ ശേഷം നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കാൻ ചെക്ക് ബട്ടണിൽ ക്ലിക്ക് ചെയ്യണം അതിനു ശേഷം സബ്മിറ്റ് നൽകാം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.