Qatar

ഖത്തറില്‍ വാക്‌സിന്‍ സ്വീകരിച്ച് തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട ; ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബാധകമല്ല

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റീന്‍ വേണ്ട. എന്നാല്‍ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് പത്തുദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ നല്‍കിയ ഇളവില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കി. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റീന്‍ വേണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ തീരുമാനം. എന്നാല്‍ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാവര്‍ക്ക് രാജ്യത്ത് പത്തുദിവസം ക്വാറ ന്റീന്‍ നിര്‍ബന്ധമാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഖത്തറില്‍ നേരത്തെ ആറുമാസത്തെ കാലയളവ് പിന്നീട് ഒമ്പത് മാസമാക്കി ദീര്‍ഘിപ്പിച്ചിരുന്നു.

ഖത്തറില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം വിദേശത്തേക്ക് പോയി 14 ദിവസ ത്തിന് ശേഷമോ ഒമ്പത് മാസത്തിനുള്ളിലോ തിരിച്ചുവരുന്നവര്‍ക്കാണ് ഇതോടെ ക്വാറന്റീന്‍ ഒഴിവാക്കിയിരിക്കുന്നത്. വാക്‌സിന്‍ സെകന്‍ഡ് ഡോസ് സ്വീകരിച്ചതിന് ശേഷമുള്ള 14 ദിവസം കഴിഞ്ഞുള്ള ഒമ്പതുമാസമാണ് കണക്കാക്കുക. 14 ദിവസത്തിനുള്ളിലോ ഒമ്പതുമാസം കഴിഞ്ഞോ തിരിച്ചെത്തുന്നവര്‍ക്ക് നിലവിലുള്ള ചട്ടപ്രകാര മുള്ള ക്വാറന്‍ീന്‍ നിര്‍ബന്ധവുമായിരിക്കും.

ആഗോളതലത്തില്‍ വാക്‌സിനുകളുടെ ഫലപ്രാപ്?തിയുടെ കാലയളവുമായി ബന്ധപ്പെട്ട പഠന ങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തിയാണ് ഖത്തര്‍ ആറുമാസമെന്ന കാലയളവ് ഒമ്പത് മാസമാക്കി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണനാപട്ടികയില്‍ 30വയസിനും അതിനുമുകളിലും പ്രായമുള്ളവരെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചെറിയ പെരുന്നാള്‍ അവധിക്ക് ശേഷമാണ് ഇത് പ്രാബല്യത്തില്‍ വരിക.

12 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ ഈ പ്രായത്തിലുള്ളവര്‍ക്ക് ഖത്തറിലും ഉടന്‍തന്നെ വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.