Breaking News

ഖത്തറില്‍ .പ്രവാസികള്‍ക്കും സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം

പ്രവാസികള്‍ക്കും സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്കും ഇനി മുതല്‍ ബേസിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. കരട് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

ദോ : മഹാവ്യാധിയുടെ കാലത്ത് ഏവര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ഖത്തര്‍ ഭരണകൂടം പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് നയത്തിന് അംഗീകാരം നല്‍കി.

പുതിയ ഇന്‍ഷുറന്‍സ് നിയമം നടപ്പിലാക്കാനുള്ള കരട് ഇന്‍ഷുറന്‍സ് റഗുലേഷന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി.

രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ റഗുലേഷന്‍ സംബന്ധിച്ച 2021 ലെ 22 ാം നമ്പര്‍ നിയമത്തിനുള്ള കരട് നയത്തിനാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍ താനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

സ്വദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ ചികിത്സ ഉറപ്പു നല്‍കുന്നതാണ് ഈ പുതിയ നിയമം. പ്രവാസികള്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉറപ്പു നല്‍കുന്നു. ഇതിനു പുറമേ, രോഗ പ്രതിരോധം, രോഗശമനം, പാലിയേറ്റിവ്, പുനരധിവാസം എന്നിവയും ഇതിന്റെ പരിധിയില്‍ പെടും.

രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്കും താമസ വീസയിലുള്ളവര്‍ക്കും അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തൊഴിലുടമയും റിക്രൂട്ടര്‍മാരും അടയ്ക്കണം.

സന്ദര്‍ശകര്‍ക്കള്ള അടിസ്ഥാന ആരോഗ്യ പരിരക്ഷയ്ക്കുള്ള പ്രീമിയം സ്‌പോണ്‍സര്‍മാരാണ് അടയ്‌ക്കേണ്ടത്. അടിയന്തരവാശ്യങ്ങള്‍ക്കും അപകടങ്ങള്‍ക്കും ഉള്ള ചികിത്സയും ഇതില്‍ ഉള്‍പ്പെടും.

ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സന്ദര്‍ശക വീസയ്‌ക്കൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സും എടുക്കണം.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളില്‍ നിന്നു മാത്രമേ തൊഴിലുടമകളും റിക്രൂട്ടര്‍മാരും ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കാവു എന്നും മന്ത്രാലയം നിഷ്‌കര്‍ഷ്ച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.