വാക്‌സിനേഷന്‍ ലഭിക്കുന്നതോടെ കുട്ടികളുടെ സ്‌കൂള്‍ പഠനാന്തരീക്ഷം കൂടുതല്‍ സുരക്ഷിത മാകുമെന്ന് പിഎച്ച്‌സിസി ഡയറക്ടര്‍ ഡോ മറിയം അബ്ദുല്‍ മാലിക്
ഖത്തറില്‍ 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കു ന്നതിനായി രജിസ്‌ട്രേഷന്‍ നടത്തേണ്ട വിധം ആരോഗ്യമന്ത്രാലയം പരിചയപ്പെടുത്തി. https://app-covid19.moph.gov.qa/ar/instructions.html എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനായുള്ള പേജ് തുറക്കാം. ഇതിന്റെ താഴെ ഭാഗത്തായി കുട്ടികള്‍ക്കുള്ള രജിസ്‌ട്രേഷ നും അല്ലാത്തവര്‍ക്കുള്ളത് വേറെയുമായി പ്രത്യേകം ബോക്‌സുകള്‍ നല്‍കിയിട്ടുണ്ട്.
ഇതില്‍ കുട്ടികള്‍ക്കുള്ളതില്‍ ക്ലിക്ക് ചെയ്താല്‍ വാക്‌സിനേഷന്‍ അപ്പോയിന്‍മെന്റ് അപേക്ഷയ്ക്കാ യുള്ള പുതിയ പേജ് പ്രത്യക്ഷപ്പെടും. ഇതില്‍ കുട്ടിയുടെ ഐഡി നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൊബൈലില്‍ ഒരു പാസ്‌കോഡ് ലഭിക്കും. പിന്നീട് മറ്റുള്ള വിവരങ്ങള്‍ കൂടി നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതോടെ രക്ഷിതാവിന്റെ ഫോണിലേക്ക് അതത് മേഖലകളിലെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നും അപ്പോയിന്‍മെന്റ് തിയതി എസ്എംഎസായി ലഭിക്കും.
അപ്പോയിന്‍മെന്റ് ലഭിക്കാതെ നേരിട്ടുള്ള വാക്‌സിനേഷന്‍ കുട്ടികള്‍ക്കും ലഭിക്കില്ല. വാക്‌സിനേ ഷന്‍ ലഭിക്കുന്നതോടെ കുട്ടികളുടെ സ്‌കൂള്‍ പഠനാന്തരീക്ഷം കൂടുതല്‍ സുരക്ഷിതമാകുമെന്ന് പിഎച്ച്‌സിസി ഡയറക്ടര്‍ ഡോ മറിയം അബ്ദുല്‍ മാലിക് പറഞ്ഞു. രാജ്യം സാധാരണ നിലയിലേക്ക് മാറുന്നതിനും കുട്ടികള്‍ക്കിടയിലെ വാക്‌സിനേഷന്‍ നിര്‍ണായകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.