Breaking News

ഖത്തറിലെ മൾട്ടി നാഷനൽ കമ്പനികൾക്ക് ആദായ നികുതി വർധിക്കും; നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്റെ അനുമതി.

ദോഹ : ഖത്തറിലെ മൾട്ടി നാഷനൽ  കമ്പനികൾക്ക് 15 ശതമാനം കോർപ്പറേറ്റ് നികുതി ഏർപ്പെടുത്താൻ തയാറെടുത്ത് അധികൃതർ. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് ഖത്തർ ശൂറ കൗൺസിൽ അംഗീകാരം നൽകി. മൂന്ന് ബില്യൺ റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ള കമ്പനികൾക്കാണ് 15 ശതമാനം ആദായ നികുതി ഏർപ്പെടുത്തുക.
വിദേശത്ത് ശാഖകളുള്ള ഖത്തരി കമ്പനികളും ഖത്തറിൽ ശാഖകളുള്ള വിദേശ കമ്പനികളും ഈ നിയമത്തിന്റെ പരിധിയിൽ വരും. ആദായനികുതിയുമായി ബന്ധപ്പെട്ട 2018 ലെ 24–ാം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമത്തിന് ഇന്നലെ നടന്ന ശൂറ കൗൺസിൽ അംഗീകാരം നൽകിയത്. നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന മൾട്ടിനാഷനൽ കമ്പനികൾക്ക് 10 ശതമാനമായിരുന്നു പ്രാദേശിക നികുതി. നിയമം പ്രാബല്യത്തിൽ വരുമ്പോൾ  15 ശതമാനം നികുതി നൽകേണ്ടി വരും.
എന്നാൽ പുതിയ നിയമം വ്യക്തികളെയോ ഖത്തറിലെ  തദ്ദേശീയ കമ്പനികളെയോ ബാധിക്കില്ല. തദ്ദേശീയ കമ്പനികളും വ്യക്തികളും ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ജനറൽ ടാക്‌സ് അതോറിറ്റി (ജിടിഎ) പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ നാസർ അലി അൽ ഹെജ്ജി പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ നിലവിൽ 10 ശതമാനം ആദായനികുതി അടക്കുന്നവരാണ്. പുതിയ നിയമം മൾട്ടി നാഷനൽ കമ്പനികളെ മാത്രമെ ബാധിക്കുകയുള്ളവെന്നും ഖത്തർ ന്യൂസ് ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 
പുതിയ നിയമം ആഗോള ഖത്തരി കമ്പനികളെ രാജ്യത്തിന് പുറത്ത് (15 ശതമാനം) നികുതി അടയ്ക്കുന്നതിൽ നിന്ന് സംരക്ഷിക്കുകയും ഖത്തറിനുള്ളിൽ നികുതി വിഹിതം നിലനിർത്തുകയും ചെയ്യുമെന്നും അത് ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട നികുതിയുടെ അവസരങ്ങൾ കുറയ്ക്കുകയും പ്രാദേശികമായി നികുതി ബാധ്യതകൾ തീർപ്പാക്കാനും ഈ നിയമത്തിലൂടെ സാധ്യകമാകുമെന്ന് നാസർ അലി അൽ ഹെജ്ജി പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.