Breaking News

കുവൈത്ത് പൗരത്വ നിയമത്തിൽ ഭേദഗതി; വിദേശികളായ ഭാര്യമാര്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ല.

കുവൈത്ത്‌ സിറ്റി : കുവൈത്ത് പൗരത്വവുമായി ബന്ധപ്പെട്ട് അമിരി ഡിക്രി 15/1959-ലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് ഔദ്യോഗിക ഗസറ്റ് (കുവൈത്ത് അല്യൂം) പുതിയ പതിപ്പില്‍ 116/22024 പ്രകാരമുള്ള ഉത്തരവ് പുറത്തിറക്കി.
പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ഇപ്രകാരമാണ്
∙ കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ ഒരു വിദേശിക്ക് ഭാര്യയുടെ പൗരത്വത്തിനായി അപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍, അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുവൈത്ത് സ്വദേശികളായി കണക്കാക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു ദേശീയത തിരഞ്ഞെടുക്കണം.
∙ കുവൈത്ത് സ്വദേശിയെ വിവാഹം കഴിക്കുന്ന വിദേശ സ്ത്രീക്ക് പൗരത്വം നേടാന്‍ അര്‍ഹതയില്ല.
∙ ആഭ്യന്തരമന്ത്രി അംഗീകരിച്ച ഉത്തരവ് പ്രകാരം, വഞ്ചന, വ്യാജം അല്ലെങ്കില്‍ തെറ്റായ രേഖകളിലൂടെ പൗരത്വം കരസ്ഥമാക്കിയവരുടെ പൗരത്വം റദ്ദാക്കാം.  പ്രസ്തുത വ്യക്തിയുടെ ബന്ധുക്കളായ വ്യക്തികളുടെയും പൗരത്വം ഒഴിവാക്കും. പ്രവാചകന്‍ /അമീര്‍ എന്നിവരുടെ പവിത്രതയെ വ്രണപ്പെടുത്തിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൗരത്വം നഷ്ടമാകും.
∙ സുരക്ഷാ കുറ്റകൃത്യങ്ങള്‍,  വിശ്വാസവഞ്ചന, തുടങ്ങിയ കേസുകളില്‍ അകപ്പെട്ടവരുടെത് റദ്ദാക്കും. പൗരത്വം നല്‍കി പത്ത് വര്‍ഷത്തിനുള്ളില്‍ സത്യസന്ധത-വിശ്വാസവുമാ യി ബന്ധപ്പെട്ട കേസുകളില്‍ അകപ്പെട്ടവര്‍,അല്ലെങ്കില്‍ പൊതുമേഖലയിലെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നവരുടെയും പൗരത്വം ഒഴിവാക്കും.
∙സംസ്ഥാന താല്‍പ്പര്യത്തിലോ ബാഹ്യ സുരക്ഷയിലോ ലംഘനം കണ്ടെത്തിയാല്‍ പൗരത്വവും അവരുടെ ബന്ധുക്കളുടെ പൗരത്വവും എടുത്തുകളയും.
∙ ഒരു വിദേശ രാഷ്ട്രത്തെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍, സംശയാസ്പദ ബന്ധത്തെക്കുറിച്ചോ അധികാരികള്‍ വിവരങ്ങള്‍ ലഭിക്കുന്ന കേസുകളിലും പൗരത്വവും അവരുടെ ആശ്രിതരുടെയും പൗരത്വം നഷ്ടപ്പെടും.
∙ ആഭ്യന്തരമന്ത്രിയുടെ പ്രമേയപ്രകാരം, ഒരു കുവൈത്ത് സ്വദേശിനിയായ സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെടുകയോ, ജയിലിലോ, വിവാഹമോചനം നേടിയ കേസുകളില്‍ മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ കുവൈത്ത് പൗരത്വം അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.