Breaking News

ഖത്തറിന്റെ ‘സമ്മാനം’ സ്വീകരിച്ചില്ലെങ്കിൽ മണ്ടത്തരമാകുമെന്ന് ട്രംപ്; ‘പറക്കും കൊട്ടാര’ത്തെ ചൊല്ലി വിവാദം

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ഖത്തറില്‍ നിന്നും ആഡംബര ബോയിങ് വിമാനം സ്വീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ നല്‍കുന്ന സമ്മാനമാണിതെന്നും അത് സ്വീകരിച്ചില്ലെങ്കില്‍ മണ്ടത്തരമാകുമെന്നും ട്രംപ് വൈറ്റ് ഹൗസില്‍ റിപ്പോര്‍ട്ടര്‍മാരോട് പ്രതികരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം യുഎസിന് ‘സമ്മാനിക്കുന്നതാണോ’യെന്നതില്‍ വ്യക്തത വന്നില്ലെന്ന ഖത്തര്‍ വക്താവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വൈറ്റ് ഹൗസിനെ പ്രതിരോധിച്ചുള്ള ട്രംപിന്റെ പ്രതികരണം.

‘ഖത്തര്‍ അമേരിക്കന്‍ സര്‍ക്കാരിന് ജെറ്റ് സമ്മാനമായി നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ കൃത്യമല്ല. എയര്‍ഫോഴ്‌സ് വണിന് പകരം താല്‍ക്കാലിക ഉപയോഗത്തിനായി ഒരു വിമാനം കൈമാറുന്ന കാര്യം നിലവില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയവും യുഎസ് പ്രതിരോധ വകുപ്പും പരിഗണിച്ചുവരികയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല’ എന്നായിരുന്നു ഖത്തര്‍ വക്താവിന്റെ പ്രതികരണം. ഈ ആഴ്ച ട്രംപ് ഖത്തര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ബോയിങ് ജെറ്റ് കൈമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സുരക്ഷാ കാര്യങ്ങളില്‍ അടക്കം അമേരിക്ക രാജ്യത്തെ വര്‍ഷങ്ങളായി സഹായിച്ചുവരികയാണെന്നും നേതൃത്വത്തോട് ബഹുമാനമുണ്ടെന്നും ട്രംപ് പ്രതികരിച്ചു. ബോയിങ് നേരിട്ട് രണ്ട് ജെറ്റുകള്‍ നല്‍കുന്നതിനായി അമേരിക്ക കാത്തിരിക്കെ ഖത്തറിന്റെ ഈ നടപടി മികച്ചതാണെന്നും ട്രംപ് വ്യക്തമാക്കി.
ഖത്തറിന്റെ ബോയിങ് വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്‍ ആയി ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. പുതിയ ബോയിങ് 747-8 വിമാനത്തിന് 40 കോടി ഡോളറാണ് വില. ഖത്തര്‍ വിമാനം ഹൗസ് സ്വീകരിച്ചാല്‍, യുഎസ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ള വിലകൂടിയ പാരിതോഷികമായിരിക്കും ഇത്. വിമാനത്തിന്റെ രൂപകൽപനയും അകത്തെ മനോഹാരിതയും കാരണം ‘പറക്കും കൊട്ടാരം’ എന്നാണ് ഈ വിമാനത്തെ വിളിക്കുന്നത്.

എന്നാല്‍ വിമാനം സ്വീകരിക്കുന്നതിലെ നിയമപരവും സാങ്കേതികവുമായ വശങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടക്കുകയാണ്. യുഎസ് ഭരണഘടനയില്‍ ‘ഇമോല്യൂമെന്റ് ക്ലോസ്’ എന്നറിയപ്പെടുന്ന ഒരു വ്യവസ്ഥയുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും യുഎസ് പ്രസിഡന്റുമാര്‍ക്ക് സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിന് പരിമിധികള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ബില്ല്. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇത്തരം സമ്മാനങ്ങള്‍ പ്രസിഡന്റ് സ്വീകരിക്കാന്‍ പാടില്ല. നേതാക്കള്‍ വിദേശ സര്‍ക്കാരുകളോട് വിധേയപ്പെടുന്നത് തടയുന്നതിനാണിത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഉള്‍പ്പെടെയാണ് വിവാദം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.