2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്. ലോക കപ്പ് ആവുമ്പോഴേക്കും ലോകത്തിലെ മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് കുത്തിവയ്പ് നല്‍കി പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി
മനാമ : അടുത്ത വര്‍ഷത്തെ ഖത്തര്‍ ലോകകപ്പില്‍ പ്രവേശനം പ്രതിരോധ കുത്തിവെപ്പ് എടുത്ത കാണികള്‍ക്ക് മാത്രം. സ്വന്തം രാജ്യത്ത് വാക്സിന്‍ ഇല്ലാത്ത ആരാധകര്‍ക്ക് നല്‍കാനായി പത്ത് ലക്ഷം ഡോസ് വാക്സിനും ഖത്തര്‍ ശ്രമം തുടങ്ങി.
2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്. ലോക കപ്പ് ആവുമ്പോഴേ ക്കും ലോകത്തിലെ മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് കുത്തിവയ്പ് നല്‍കി പ്രതിരോധ ശേ ഷി കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി പറഞ്ഞു.
ചില രാജ്യങ്ങള്‍ക്ക് അവരുടെ എല്ലാ പൗരന്മാര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം. എന്നാല്‍, വൈറ സിനെതിരെ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാതെ ആരാധകരെ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി.
വിജയകരമായ ലോക കപ്പ് ടൂര്‍ണമെന്റ് ഉറപ്പാക്കാനുള്ള നടപടികള്‍ രാജ്യം സ്വീകരിക്കുകയാണ്. രാ ജ്യത്തെത്തുന്ന കാണികള്‍ക്കും വാക്സിന്‍ ലഭിക്കുന്നതിനായി നിലവില്‍ ഒരു കമ്പനിയുമായി ചര്‍ച്ച ന ടത്തുന്നുണ്ടെന്നും പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുക യാണ് ലക്ഷ്യ മെന്നും അദ്ദേഹം പറഞ്ഞു.
കോറോണ മുക്ത ലോകകപ്പ് സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഈയിടെ ഖത്തര്‍ വ്യക്തമാക്കിയി രുന്നു. ഫൈനലിന് ആതിഥേയത്വം വഹിക്കു ന്ന ലുസൈല്‍ സ്റ്റേഡിയമടക്കം മൂന്ന് സ്റ്റേഡിയങ്ങളി ല്‍ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായി. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഖത്തര്‍ ഫൈ സര്‍, മോഡേണ വാക്സിനുകള്‍ കുത്തിവയ്ക്കുന്നുണ്ട്. റോയിട്ടേഴ്സ് കോവിഡ് 19 ട്രാക്കറിന്റെ കണക്കനു സരി ച്ച് 28 ലക്ഷം ഡോസ് നല്‍കി യിട്ടുണ്ട്. ജനസംഖ്യയുടെ 50.8 ശതമാനം വരുമിത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.