Breaking News

ഖത്തര്‍ : അനധികൃത താമസക്കാര്‍ക്ക് വീസ നിയമവിധേയമാക്കാന്‍ അവസരം

താമസവീസ ചട്ടലംഘനത്തെ തുടര്‍ന്ന് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് വീസ നിയമവിധേയമാക്കാന്‍ ഖത്തര്‍ അവസരമൊരുക്കുന്നു.

ദോഹ : വീസചട്ടലംഘനത്തെ തുടര്‍ന്ന് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് തങ്ങളുടെ വീസ നിയമവിധേയമാക്കി ലഭിക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അവസരമൊരുക്കുന്നു.

യാത്രാവിലക്ക് ഉള്‍പ്പടെയുള്ള തടസങ്ങള്‍ മാറ്റുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് ഇപ്പോള്‍ തന്നെ അഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സേര്‍ച്ച് ആന്‍ഡ് ഫോളോ അപ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കണം.

അനധികൃത താമസക്കാര്‍ക്കെതിരെ ഇപ്പോള്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കില്ല. വീസ ചട്ടങ്ങള്‍ ലംഘിച്ചതിനെതിരെ നടപടിയുണ്ടാകുമെന്ന ഭയത്താല്‍ മന്ത്രാലയത്തെ സമീപിക്കാന്‍ പലരും മടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയത്.

2021 ഒക്ടോബര്‍ പത്തിന് മുമ്പു വരെയുള്ള നിയമലംഘനങ്ങള്‍ മാത്രമേ ഇപ്പോള്‍ പരിഗണിക്കുന്നുള്ളു. താമസ വീസ നിയമവിധേയമാക്കിയ ശേഷം പുതിയ തൊഴില്‍ വീസയിലേക്ക് മാറ്റാം. ഇവര്‍ക്ക് പിഴ അടക്കേണ്ടതില്ല.

യാത്രാ രേഖകള്‍ നിയമാനുസൃതമാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇവര്‍ക്ക് പിഴയടയ്ക്കാതെ അതിനുള്ള അവസരം ലഭ്യമാകും.

പിഴ അടയ്ക്കുന്നവര്‍ക്ക് നാട്ടില്‍ പോയ ശേഷം വിലക്കില്ലാതെ വീണ്ടും ഖത്തറില്‍ മടങ്ങിയെത്താനാകും. കുട്ടികളുടെ വീസ ലംഘന കേസുകള്‍ക്ക് പിഴയുണ്ടാകില്ല. യാത്രാ വിലക്കില്ലാതെ ഇവര്‍ക്ക് പിന്നീട് ഖത്തറിലേക്ക് മടങ്ങി വരാനും കഴിയും.

സന്ദര്‍ശക വീസയിലെത്തിയ ശേഷം കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവര്‍ക്ക് ഈ ഇളവ് അവസരം പ്രയോജനപ്പെടുത്തും.

പാസ്‌പോര്‍ട്ട്, നാട്ടിലേക്ക് മടങ്ങാനുള്ള തീയതി രേഖപ്പെടുത്താത്ത വിമാന ടിക്കറ്റ് എന്നിവ അപേക്ഷകന്റെ കൈവശം വേണം. ആഭ്യന്തര മന്ത്രാലയം നല്‍കുന്ന യാത്രാ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ പത്തു ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് മടങ്ങണം. ഇതിനു കഴിയാതെ വന്നവര്‍ വീണ്ടും സേര്‍ച്ച് ആന്‍ഡ് ഫോളോ അപ് വകുപ്പിനെ സമീപിച്ച് അനുമതി വാങ്ങി മടങ്ങേണ്ടി വരും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.