Breaking News

കൺനിറയെ ഇന്ന് അഷ്ടമിച്ചന്തം; ദേവസംഗമത്തിന് വൈക്കമൊരുങ്ങി.

കോട്ടയം : വൈക്കം ഇന്ന് സ്വർഗതുല്യമായ ദേവസംഗമത്തിന് സാക്ഷിയാകും. ഇന്ന് വൈക്കത്തഷ്ടമി. വാഘ്രപാദ മഹർഷിക്കു ശ്രീപരമേശ്വരൻ പാർവതീ സമേതനായി ദിവ്യദർശനം നൽകിയ ദിനമാണ് അഷ്ടമി. കാർത്തിക മാസത്തിലെ (വൃശ്ചികം) കറുത്ത പക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് ഇന്ന് വൈക്കത്തഷ്ടമി. അഷ്ടമി ദിനത്തിൽ വൈക്കത്തപ്പൻ കൊടിമരച്ചുവട്ടിൽ ഉപവാസത്തിലാണെന്നാണ് വിശ്വാസം. അസുര നിഗ്രഹത്തിനു പോയ പുത്രൻ ഉദയനാപുരത്തപ്പനെ, ഉപവാസമനുഷ്‌ഠിച്ചു ദുഃഖത്തോടെ കാത്തിരിക്കുന്നതിന് ഭക്തസഹസ്രങ്ങൾ സാക്ഷ്യം വഹിക്കും.
രാത്രി പത്തോടെ വൈക്കത്തപ്പൻ കിഴക്കേ ആനക്കൊട്ടിലിലേക്ക് എഴുന്നെള്ളും.  എഴുന്നള്ളിപ്പിനു ചെണ്ടമേളവും നാഗസ്വരവും ഇല്ല. തിടമ്പേറ്റുന്ന കൊമ്പന് ഇടംവലം രണ്ടാനകളുടെ അകമ്പടി മാത്രം. അധികം വൈകാതെ വടക്കേനട വഴി ഉദയനാപുരത്തപ്പൻ നാലമ്പലത്തിലേക്ക് എഴുന്നള്ളും. അസുരനിഗ്രഹത്തിനു ശേഷമുള്ള വരവിന് ഭക്തരുടെ ആരവങ്ങൾ അകമ്പടിയാകും. ശ്രീനാരായണപുരത്തപ്പനും കൂട്ടുമ്മേൽ ഭഗവതിയും എഴുന്നള്ളത്തിന് അകമ്പടിയായുണ്ടാകും. അതോടെ ദേശമാകെ ഉത്സവമാകും. സമീപക്ഷേത്രങ്ങളിലെ ദേവീദേവന്മാരും മതിൽക്കകത്തേക്ക് എഴുന്നള്ളും. എല്ലാവരും ഒന്നിച്ചു വൈക്കത്തപ്പനു മുന്നിലേക്ക്. സ്വന്തം ഇരിപ്പിടം നൽകി വൈക്കത്തപ്പൻ, ഉദയനാപുരത്തപ്പനെ അനുഗ്രഹിക്കും. ദേശദേവതകളുടെ സംഗമം ഇവിടെ നടക്കും. പിന്നെ വലിയ കാണിക്ക അർപ്പിക്കൽ.
ദേവസംഗമത്തിനു ശേഷം എഴുന്നള്ളത്തുകൾ ഓരോന്നായി കൊടിമരച്ചുവട്ടിൽ എത്തും. ദേവീദേവന്മാർ ഓരോരുത്തരായി വൈക്കത്തപ്പനോടു വിടചൊല്ലി പിരിയും. ആദ്യം വിടപറയുന്നത് മൂത്തേടത്തുകാവ് ഭഗവതിയാണ്. ഒടുവിലാണ് ഉദയനാപുരത്തപ്പൻ ഉപചാരം ചൊല്ലി പിരിയുന്നത്. നാഗസ്വരത്തിൽ മുഴങ്ങുന്നത് വിഷാദരാഗമായ ‘ദുഃഖം ദുഃഖകണ്ഠാരം’. തീവെട്ടികളുടെ വെട്ടത്തിൽ വിഷാദരാഗത്തോടെയുള്ള വേർപിരിയൽ, അതോടെ ക്ഷേത്രാങ്കണത്തിൽ പെട്ടെന്നു മൂകതയാകും. ആനകളുടെ ചങ്ങലകളുടെ കിലുക്കം മാത്രം.
ഇന്ന് രാത്രി 11 മണിക്കാണ് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്ത്. ഞായറാഴ്ച പുലർച്ചെ രണ്ടിന് അഷ്ടമി വിളക്ക്. പുലർച്ചെ മൂന്നിന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. പിന്നെ  അടുത്ത അഷ്ടമിക്കായുള്ള കാത്തിരിപ്പ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 month ago

This website uses cookies.