കര്‍ണൂലിലെ അഹോബിലാം ക്ഷേത്രത്തില്‍ ഭരണത്തിനായി എക്സിക്യൂട്ടിവ് ഓഫിസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തു ള്ള അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം
ന്യൂഡല്‍ഹി: ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി. ക്ഷേത്രകാര്യ ങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേയെന്നും ജസ്റ്റിസുമാ രായ എസ്‌കെ കൗള്‍, എഎസ് ഒക്ക എന്നിവര്‍ അടങ്ങിയ ബെഞ്ച് ചോദിച്ചു.
കര്‍ണൂലിലെ അഹോബിലാം ക്ഷേത്രത്തില്‍ ഭരണത്തിനായി എക്സിക്യൂട്ടിവ് ഓഫിസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീല്‍ തള്ളിക്കൊണ്ടാണ് സു പ്രീം കോടതി നിരീക്ഷണം. സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന്, ജസ്റ്റിസ് കൗള്‍ സര്‍ക്കാരിനു വേണ്ടി ഹാജരാ യ സീനിയര്‍ അഡ്വക്കേറ്റ് നിരഞ്ജന്‍ റെഡ്ഡിയോടു ചോദിച്ചു. ക്ഷേത്രത്തിന്റെ ഭരണം അതുമായി ബന്ധ പ്പെട്ടവര്‍ നടത്തട്ടെയെന്ന് കോടതി പറഞ്ഞു. ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേ യെന്നും ബെഞ്ച് ആരാഞ്ഞു.
ക്ഷേത്രത്തില്‍ എക്സിക്യൂട്ടിവ് ഓഫിസറെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ 26 ഡി അനുഛേദത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ്, ഹൈ ക്കോടതി വിധി. മഠാധിപതിയുടെ അവ കാശങ്ങളുടം ലംഘനമാണ് സര്‍ക്കാര്‍ നടപടി. തമിഴ്നാട്ടിലെ അഹോബിലാം മഠത്തിന്റെ അവിഭാജ്യഘട കമാണ് ഈ ക്ഷേത്രമെന്നും ഹൈക്കോടതി വ്യക്തമാക്കി. മഠവും ക്ഷേത്രവും രണ്ടാണെന്ന സര്‍ക്കാര്‍ വാ ദം കോടതി സ്വീകരിച്ചില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.