Home

ക്ഷീര കര്‍ഷകയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടര്‍ അറസ്റ്റില്‍

ക്ഷീര കര്‍ഷകയില്‍ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജി ലന്‍സ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് മൃഗാശുപത്രിയിലെ ഡോ.ബിലോണി ചാ ക്കോ യെയാണ് ചൊവ്വാഴ്ച ഉച്ചക്ക് വിജിലന്‍സ് അറസ്റ്റ് ചെയ്തത്

പത്തനംതിട്ട : ക്ഷീര കര്‍ഷകയില്‍ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജില ന്‍സ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് മൃഗാശുപത്രിയിലെ ഡോ. ബിലോണി ചാക്കോയെയാണ് ചൊവ്വാഴ്ച ഉച്ചക്ക് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ക്ഷീരകര്‍ഷകയുടെ 10 പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് ശരിയാക്കി നല്‍ കാനാണ് ബിലോണി ചാക്കോ കൈക്കൂലി ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ച കര്‍ഷകയുടെ വീട്ടിലെത്തി പശുക്കളുടെ ചെവിയില്‍ ടാഗ് ഘടിപ്പിച്ച ശേഷമാണ് ഡോക്ടര്‍ കൈ ക്കൂലി തുക ആവശ്യപ്പെട്ടത്. നേരത്തേ തന്നെ ഡോക്ടര്‍ കൈക്കൂ ലി തുക ആവശ്യപ്പെട്ടിരുന്നതിനാല്‍ കര്‍ ഷക വിവരം പത്തനംതിട്ട വിജിലന്‍സിനെ അറിയിച്ചിരുന്നു. പണം വാങ്ങിയ ഉടന്‍ വിജിലന്‍സ് സംഘം ഡോക്ടറെ പിടികൂടുകയായി രുന്നു ഒക്ടോബര്‍ 21ന് ഇതേ കര്‍ഷകയുടെ പശു ചത്തപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനും ഡോ.ബിലോണി ചാക്കോ 2,500 രൂപ കൈക്കൂലി വാങ്ങിയി രുന്നു.  എട്ടുമാസം മുമ്പാണ് ബിലോണി ചാക്കോ റാന്നി പെരുനാട് ആശുപത്രിയില്‍ എത്തിയത്.

എല്ലാ ക്ഷീരകര്‍ഷകരില്‍ നിന്നും എന്ത് ആവശ്യത്തിന് ചെന്നാലും പണം നിര്‍ബന്ധമായി വാങ്ങുന്നത് ബിലോണി ചാക്കോയുടെ പതിവാണെന്ന് നിരവധിപേര്‍ വിജിലന്‍സി നോട് നേരിട്ട് പരാതി പറഞ്ഞു. അറസ്റ്റിലായ ഡോക്ടറെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഡിവൈഎസ്പി ഹരിവിദ്യാധരന്‍ അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.