Breaking News

ക്രിസ്മസ് ട്രെയിനിൽ കയറി വണ്ടർലാൻഡിൽ ഇറങ്ങാം; സാന്തയോടൊപ്പം കാഴ്ചകൾ കാണാം

അബുദാബി : ക്രിസ്മസ് ആഘോഷത്തിന് മാന്ത്രിക സ്പർശമൊരുക്കി സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് അബുദാബി മുഷ്‌രിഫ് മാൾ .  സാന്താസ് ടൗണിലെ ക്രിസ്മസ് ട്രെയിനിൽ കയറി വണ്ടർലാൻഡിൽ കറങ്ങുന്ന പ്രതീതിയാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. സന്ദർശകർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ ഇന്ന് മുതൽ 3 ദിവസം സാന്തയുമുണ്ടാകും. സാന്താസ് നഗരത്തിലെ കാഴ്ചകൾ പുതുവർഷാഘോഷവും പിന്നിട്ട് ജനുവരി 5 വരെ തുടരും.
എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കുംവിധം ആകർഷകമാണ് സാന്താസ് നഗരം. കൂകിപ്പായുന്ന ട്രെയിനിൽ കയറി സാന്തായോടൊപ്പം ഉത്തരധ്രുവത്തിലെ ക്രിസ്മസ് കാഴ്ചകൾ ആസ്വദിക്കുന്ന സങ്കൽപത്തിലാണ് ഈ ക്രിസ്മസ് നഗരം ഒരുക്കിയിരിക്കുന്നത്. യുഎഇ നിവാസികൾക്കും ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാർക്കും അവിസ്മരണീയ ക്രിസ്മസ് ഓർമകൾ സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സാന്താസ് ടൗൺ രൂപകൽപനയെന്ന് ലൈൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്രോപ്പർട്ടി ജനറൽ മാനേജർ ബിജു ജോർജ് പറഞ്ഞു.
കുടുംബങ്ങൾക്ക് ഒത്തുചേരാനും എക്കാലത്തും ഹൃദയത്തിന്റെ കോണിൽ ചേർത്തുവയ്ക്കാവുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 25, 28, 29 തീയതികളിൽ സാന്തയെ നേരിൽ കാണാനും ആശംസ കൈമാറാനും (മീറ്റ് ആൻഡ് ഗ്രീറ്റ്) അവസരമുണ്ട്. ഒട്ടേറെ സമ്മാനങ്ങളുമായാണ് സാന്ത സന്ദർശകരെ കാത്തിരിക്കുന്നതെന്ന് മുഷ്‌രിഫ് മാൾ മാനേജർ റിയാസ് പറഞ്ഞു. മാളിന്റെ ഓരോ കോണും ക്രിസ്മസ് അലങ്കാരത്തിലേക്കു മാറിക്കഴിഞ്ഞു. ക്രിസ്മസ്, പുതുവർഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.