ന്യൂ ഡൽഹി: തിരുപ്പിറവി ഓർമ പുതുക്കി ലോകം ക്രിസ്മസ് ആഘോഷത്തിൽ. സമാധാനത്തിന്റേയും സന്തോഷത്തിന്റെയും ക്രിസ്മസ് പുലരിയെ വരവേറ്റ് പള്ളികളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ച് വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിന് തുടക്കമായി. ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് വിശുദ്ധ കവാടം തുറക്കൽ ചടങ്ങ് നടന്നത്. ഡിസംബർ 29ന് കത്ത്രീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ തുറക്കും. നാളെയാണ് ചടങ്ങ്. ഒരു കാരാഗൃഹത്തിൽ വിശുദ്ധവാതിൽ മാർപ്പാപ്പ തുറക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.
അതേസമയം കേരളത്തിലും ക്രിസ്മസിനോട് ആഘോഷം പുരോഗമിക്കുകയാണ്. ക്രിസ്മസിന്റെ സന്തോഷം പങ്കിടാന്‍ സ്‌നേഹ മധുരവുമായി വൈദികര്‍ പാണക്കാട്ടെത്തി. മലപ്പുറം ഫാത്തിമ മാത ചര്‍ച്ചിലെ വികാരി ഫാ. സെബാസ്റ്റ്യന്‍ ചെമ്പും കണ്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ക്രിസ്മസ് കേക്ക് സമ്മാനവുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. ഊരകം സെന്റ് അല്‍ഫോന്‍സാ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ ജോസഫ് പാലക്കാടനും പള്ളി ഭാരവാഹികളും സന്നിഹിതരായിരുന്നു. പാണക്കാട് സ്വാദിഖലി തങ്ങളാണ് അതിഥികളെ സ്വീകരണ മുറിയില്‍ സല്‍ക്കരിച്ചിരുത്തിയത്. ഇരുവരും ക്രിസ്തുമസ് ആശംസകള്‍ കൈമാറി.
ക്രിസ്ത്യന്‍ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിന്റെ ബന്ധം എടുത്തു പറഞ്ഞ തങ്ങള്‍ ഒരോവര്‍ഷവും ഈ കൂടിക്കാഴ്ചകള്‍ നല്‍കുന്ന സന്തോഷം ചെറുതല്ലെന്നും കൂട്ടിചേര്‍ത്തു. സമൂഹത്തില്‍ സാമുദായിക സൗഹാര്‍ദം നിലനിറുത്താന്‍ ഇത്തരം ഒരുമിച്ചു ചേരലും മധുരം പങ്കിടലും അനിവാര്യമാണെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. ഇന്ന് കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിക്കുമെന്നും സാദഖിലി തങ്ങള്‍ അറിയിച്ചു. എല്ലാവര്‍ഷവും ക്രിസ്തുമസ് പ്രമാണിച്ച് പാണക്കാട് സന്ദര്‍ശനം നടത്താറുണ്ടെന്നും മത സൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ പാണക്കാട് കുടുംബം വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും ഫാദര്‍ സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍ പറഞ്ഞു. പാണക്കാട്ടെ സന്ദര്‍ശനത്തിന് ശേഷം വൈദികര്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയും സന്ദര്‍ശിച്ചു സ്‌നേഹ സമ്മാനം കൈമാറി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.