Categories: IndiaKUWAITNews

കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന ജില്ലകളിലെ ഉന്നതോദ്യോഗസ്ഥരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ചര്‍ച്ച നടത്തി

കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന രാജ്യത്തെ 10 സംസ്ഥാനങ്ങളിലുള്ള 38 ജില്ലകളിലെ 45 മുന്സിപ്പാലിറ്റികൾ/കോർപറേഷനുകൾ എന്നിവിടങ്ങളിലെ കളക്ടര്‍മാർ, മുനിസിപ്പല്‍ കമ്മീഷണര്‍മാർ, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാർ,
ജില്ലാ ആശുപത്രി സൂപ്രണ്ട്മാർ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്മാർ‍ എന്നിവരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പ്രീതി സുദന്‍ ചര്‍ച്ച നടത്തി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ സ്പെഷ്യല്‍ ഓഫീസര്‍ രാജേഷ് ഭൂഷണ്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, ജമ്മു കാശ്മീര്‍, കര്‍ണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്.
ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലെ രോഗവ്യാപനം, വീടുകള്‍ തോറും സര്‍വേ നടത്തേണ്ടതിന്റെ പ്രാധാന്യം, കൃത്യമായ പരിശോധന, ഐസൊലേഷന്‍, ചികിത്സാ രീതികള്‍, സ്വീകരിക്കേണ്ട രോഗവ്യാപന നിയന്ത്രണ നടപടികള്‍ എന്നിവയെപ്പറ്റി യോഗത്തില് ചര്‍ച്ച ചെയ്തു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മറ്റ് അത്യാവശ്യ ആരോഗ്യ സേവനങ്ങളും ജനങ്ങള്‍ക്ക് ഉറപ്പുവരുത്തണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നവര്‍ക്ക് ശ്രദ്ധയും പരിചരണവും ഉറപ്പുവരുത്തുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും 24 മണിക്കൂറും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം റൊട്ടേഷന്‍ വ്യവസ്ഥയില്‍ ലഭ്യമാക്കണം. ജില്ലാ ആരോഗ്യ സംവിധാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായും ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത കൃത്യ സമയത്ത് ഉറപ്പു വരുത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയതിനെതുടര്‍ന്ന്, സംസ്ഥാനങ്ങളോട്, വരും മാസങ്ങളില്‍ ജില്ലാടിസ്ഥാനത്തില്‍ പ്രവര്‍ത്തന പദ്ധതി രൂപീകരിക്കാനും നിര്‍ദേശിച്ചു.
ഇതുവരെ, 1,24,430 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറില്‍ 5,137 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 48.49% ആയി. നിലവില്‍ 1,24,981 പേരാണ് ചികിത്സയിലുള്ളത്.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.