Categories: IndiaKeralaKUWAITNews

കോവിഡ്-19: ഡബ്ല്യു.എച്ച്.ഒ. യുമായി സഹകരിച്ച് കേരളത്തിൽ വിദഗ്ധ വെന്റിലേറ്റർ പരിശീലനം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പും ഡബ്ല്യു.എച്ച്.ഒ. കൊളാബറേറ്റിംഗ് സെന്റർ ഫോർ എമർജൻസി ആന്റ് ട്രോമയുമായി ചേർന്ന് കോവിഡ് രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകി. വെന്റിലേറ്ററിന്റെ ഫലപ്രദമായ ഉപയോഗവും മാർഗ നിർദേശങ്ങളും സംബന്ധിച്ചായിരുന്നു ഓൺലൈൻ പരിശീലനം. കോവിഡ് ബാധിച്ച, ഗുരുതരമല്ലാത്ത രോഗികളെ വീട്ടിൽ പരിചരിക്കുന്നതിനാവശ്യമായ ഹോം ഓക്സിജൻ മോണിറ്ററിംഗിനെ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള അത്യാഹിത വിഭാഗങ്ങളിലെ 100 ലധികം ഡോക്ടർമാർ പങ്കെടുത്തു.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർക്കായി മികച്ച പരിശീലനമാണ് നടക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജിവനക്കാർക്ക് ആദ്യഘട്ടത്തിൽ എട്ട് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കും രണ്ടാം ഘട്ടത്തിൽ അഞ്ച് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കും എസ്.എച്ച്.എസ്.ആർസിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും വെന്റിലേറ്റർ കൃത്യമായി ഉപയോഗിച്ച് കോവിഡിനെതിരെ പൊരുതാൻ പ്രാപ്തരാക്കുകയായാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകളും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും നേരിടുന്ന കോവിഡ് രോഗികൾക്ക് വേണ്ട രീതിയിൽ ഓക്സിജൻ ലഭ്യമാക്കുന്നതിനും വെന്റിലേറ്റ് ചെയ്യുന്നതിനുമാവശ്യമായ ശാസ്ത്രീയ പരിശീലനം നൽകുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ കോവിഡ് രോഗികൾക്കും വെന്റിലേറ്ററുകളുടെ ആവശ്യം വേണ്ടിവരില്ലെന്ന് മാത്രമല്ല, ഏത് ഘട്ടത്തിലാണ് അവ ഉപയോഗിക്കേണ്ടിവരികയെന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡവുമുണ്ട്. പലപ്പോഴും വെന്റിലേറ്റർ ഉപയോഗിക്കാതെ കൃത്യമായ ഓക്സിജൻ തെറാപ്പികൊണ്ട് രോഗികളുടെ ജീവിൻ രക്ഷിക്കാനാവും. കൂടുതൽ ശാസ്ത്രീയമായും മാനദണ്ഡങ്ങൾ പാലിച്ചും മുന്നോട്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണ് കോവിഡ് 19 കേസുകൾ കൈകാര്യം ചെയ്യുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പരിശീലനം നൽകിയത്. കേരളത്തിലെ ആശുപത്രികളെ വെന്റിലേറ്റർ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുന്നതിന് പരിശീലന പരിപാടി തുടരുമെന്ന് മന്ത്രി അറിയിച്ചു.
ലോകാരോഗ്യസംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഡൽഹി എയിംസിലെ സെന്റർ ഫോർ എമർജൻസി ആന്റ് ട്രോമയുടെ പങ്കാളിത്തത്തോടെയാണ് പരിശീലനം നടന്നത്. വേൾഡ് അക്കാഡമിക് കൗൺസിൽ ഓഫ് എമർജൻസി മെഡിസിൻ (WACEM), അമേരിക്കൻ കോളേജ് ഓഫ് അക്കാഡമിക് ഇന്റർനാഷണൽ മെഡിസിൻ (ACAIM), ഇൻഡോ യുഎസ് ഹെൽത്ത് ആന്റേ കൊളാബെറേറ്റീവ് (INDUSEM), ദ എമർജൻസി മെഡിസിൻ അസോസിയേഷൻ (EMA), ഇന്ത്യ ആന്റ് ദ അക്കാഡമിക് കോളേജ് ഓഫ് എമർജൻസി എക്സ്പേർട്ട്സ് ഓഫ് ഇന്ത്യ (ACEE-INDIA) എന്നിവയിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
എയിംസ് സെന്റർ ഫോർ എമർജൻസി ആന്റ് ട്രോമ മേധാവി ഡോ. സഞ്ജീവ് ബോയ്, വാക്സെം എക്സിക്യൂട്ടീവ് ഡയറകർ ഡോ. സാഗർ ഗാൽവാങ്കർ, ഇൻഡൂസെം സി.ഇ.ഒ. എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. യു.എസ്.എ., യുകെ., നെതർലാന്റ്, ഇറ്റലി എന്നിവിടങ്ങളിലെ പ്രശസ്ത ഡോക്ടർമാർ പരിശീലനത്തിൽ പങ്കാളികളായി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.