Kerala

കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്നും അതിജീവനത്തിന്റെ പാതകൾ കണ്ടെത്തണം- സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

കോവിഡ് 19 സൃഷ്ടിച്ച ആഘാതത്തിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാതകൾ കണ്ടെത്തണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. സാമൂഹിക ജീവിതത്തിൽ ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകൾ സാധാരണക്കാർക്കു കൂടി ലഭ്യമാക്കാൻ ജനപ്രതിനിധികൾ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ സമുച്ചയത്തിൽ കോവിഡ് കരുതലും അനുഭവവും എന്ന വിഷയത്തിൽ നിയമസഭാ സാമാജികർക്കായി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ ജനാധിപത്യം സ്ഥാപിക്കാനാവശ്യമായ സാഹചര്യത്തിലാണ് ഇന്ന് സമൂഹം. അധ്യയനം, യോഗങ്ങൾ എന്നിവ മാത്രമല്ല സേവന മേഖലകളിലും കൂടുതൽ അവസരങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിൽ ഡിജിറ്റൽ വിഭജനത്തിന് അവസരം നൽകാതെ ഏവർക്കും സാങ്കേതിക വിദ്യ ലഭ്യമാക്കണം.
കേരളത്തിലെ സംഘടനാ സാന്ദ്രതയുടെ ശക്തി കൊണ്ടും കക്ഷിരാഷ്ട്രീയത്തിനതീതമായി ഏവരും പ്രവർത്തിച്ചതു കൊണ്ടും  മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾക്ക് ലോക്ഡൗണിൽ  ഭക്ഷണം നൽകാനായി. സാമൂഹിക അകലമല്ല മറിച്ച് ശാരീരിക അകലം പാലിച്ച് സാമൂഹിക ഒരുമ കൈവരിക്കണം. സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലും എം.എൽ.എമാർ നിസ്തുല പങ്ക് വഹിച്ചതായി അദ്ദേഹം പറഞ്ഞു
ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തി. മുൻകൂട്ടിയുള്ള തയ്യാറെടുപ്പും കരുതലും കോവിഡ് സങ്കീർണ്ണമാകുന്നതിൽ നിന്ന് കേരളത്തെ സഹായിച്ചതായി മന്ത്രി പറഞ്ഞു. മരണനിരക്കും രോഗവ്യാപനവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്  ആരോഗ്യ വകുപ്പ് തുടക്കം മുതൽ പ്രവർത്തിച്ചത്. കോവിഡ് 19 വ്യാപനത്തിൽ നിന്നും സംസ്ഥാനത്തെ രക്ഷപ്പെടുത്തിയത് ഈ നടപടികളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ വി.ശശി എന്നിവർ വെബിനാറിൽ പങ്കെടുത്തു
കോവിഡ് കാലത്ത് ആരോഗ്യ വകുപ്പ് തുടക്കം മുതൽ സ്വീകരിച്ച പ്രവർത്തനങ്ങൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ അവതരണം നടത്തി. എം.എൽ.എ.മാർ വീഡിയോ കോൺഫറൻസിംഗിലൂടെ വെബിനാറിൽ പങ്കു ചേർന്നു. ഓരോ മണ്ഡലത്തിലെയും പ്രവർത്തനങ്ങളും നിലവിൽ നേരിടുന്ന പ്രശ്നങ്ങളും ഓരോരുത്തരും വിശദീകരിച്ചു.
നാഷണൽ ഹെൽത്ത് മിഷൻ സറ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ യു. ഖേൽക്കർ, നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ, ഡെപ്യൂട്ടി സെക്രട്ടറി വി.ജി. റിജു,  ഡോ. ബി.ഇക്ബാൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിത, മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. എ. സന്തോഷ് കുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

20 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.