നിശാകര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി എട്ട് മണിക്ക് അടക്കും. പുലര്‍ച്ചെ അഞ്ച് വരെ വാഹനഗതാഗതവും അനുവദിക്കില്ല. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രാത്രികാല കര്‍ഫ്യൂ
മസ്‌കത്ത് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഒമാനില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധ്യേയില്ലെങ്കില്‍ പൂര്‍ണ തോതിലുള്ള അടിച്ചിടല്‍ പ്രഖ്യാപിക്കുമെന്ന് ഒമാന്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സി അറിയിച്ചു.
നിശാകര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി എട്ട് മണിക്ക് അടക്കും. പുലര്‍ച്ചെ അഞ്ച് വരെ വാഹനഗതാഗതവും അനുവദിക്കില്ല. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രാത്രികാല കര്‍ഫ്യൂ.
ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ രണ്ട് മാസം രാജ്യത്ത് നിര്‍ണായകമാണെന്നാണ് വിദഗ്ധരുടെ വിലിയിരുത്തല്‍. കോവിഡ് ആഘാതം കുറയ്ക്കുന്നതിന് ഏപ്രില്‍, മെയ് മാസങ്ങളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുകയെന്ന നിര്‍ദേശമാണു രാജ്യത്തെ സുപ്രീം കമ്മിറ്റിയുടെ പരിഗണനയിലുള്ളത്. ഫെബ്രുവരി ഏഴു മുതല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. അന്ന് 192 രോഗ ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ വ്യാഴാഴ്ച 733 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഒമാനില്‍ ഇതുവരെ 1650 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
നിശാകര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ഏപ്രില്‍ എട്ടുവരെ ഗ്രേഡ് 12 ഒഴികെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയെന്ന് സ്‌കൂളുക ള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ലാസ് 12 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അധ്യാപനത്തിനു പുറമെ ആവശ്യമാണെങ്കില്‍ നേരിട്ടുള്ള ക്ലാസുകളാകാം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.