* ഒപിയില്‍ ഒരുചികിത്സാ വിഭാഗത്തില്‍ പരമാവധി 200 രോഗികള്‍ മാത്രം
* ടെലിമെഡിസിന്‍ സംവിധാനം ഊര്‍ജ്ജിതമാക്കി
* മാസ്‌ക് ധരിക്കാത്ത കൂട്ടിരിപ്പുകാരെ പുറത്താക്കും
തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശന മാക്കി. ഒപിയില്‍ ഒരു ചികിത്സാവിഭാഗത്തില്‍ പരമാവധി 200 രോഗികള്‍ക്കു മാത്രമായിരിക്കും ഇനി മുതല്‍ പ്രവേശനം. മറ്റ് രോഗികള്‍ക്ക് ചികിത്സ സംബന്ധിച്ച് വിദഗ്ധാഭിപ്രായം തേടാന്‍ ടെലിമെഡിസിന്‍ സംവിധാനം ഊര്‍ജ്ജിതമാക്കി. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒ പി സമയം. രാവിലെ ഏഴു മുതല്‍ പതിനൊന്നര വരെ ടോക്കണ്‍ നല്‍കും.
ഒപി ഇല്ലാത്ത ദിവസങ്ങളിലും ടെലിമെഡിസിന്‍ സംവിധാനം വഴി രോഗികള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടാം. മരുന്നുകുറിപ്പുകളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സൗകര്യമൊരുക്കി. എന്നാല്‍ ഡോക്ടര്‍ നേരിട്ടുകാണേണ്ട അടിയന്തര പ്രാധാന്യമുള്ള രോഗികള്‍ക്ക് ആശുപത്രിയിലെത്തി ചികിത്സ തേടാനും അവസരമൊരുക്കി. അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി വയ്ക്കാനും തീരുമാനിച്ചു. കൂട്ടിരിപ്പുകാരെ നിയന്ത്രിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂട്ടിരിപ്പുകാര്‍ മാറി മാറി ഇരിക്കുന്നതും വിലക്കി. കൂട്ടിരിപ്പുകാര്‍ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. രോഗിയുടെ സഹായിയായി ഇരിക്കുന്നയാള്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം, കൈകഴുകല്‍ എന്നിവ കര്‍ശനമായി പാലിക്കേണ്ടതാണ്. മാസ്‌ക് ധരിക്കാത്തവരെ ആശുപത്രിയില്‍ നിന്നും പുറത്താക്കും.
സന്ദര്‍ശകര്‍ക്ക് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. സന്ദര്‍ശകവിലക്ക് വന്നതോടെ ആശുപത്രിക്കുള്ളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. ആശുപത്രിയിലെ ജോലിക്രമീകരണം സംബന്ധിച്ച ജീവനക്കാരുടെ സംഘടനകളുടെ പരാതികള്‍ പരിഹരിച്ചിട്ടുണ്ട്. കോവിഡ് ഡ്യൂട്ടിയുമായി ജീവനക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് സര്‍വീസ് സംഘടനകളുടെ പ്രതിനിധികള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.