രാജ്യം പോരാടുന്നത് കോവിഡിനെതിരെയല്ല, ട്വിറ്ററിന്റെ വെറുമൊരു ബ്ലൂ ടിക്കിനു വേണ്ടിയെന്ന് കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യം പോരാടുന്നത് കോവിഡിനെതിരെയല്ല, ട്വിറ്ററിന്റെ വെറുമൊരു ബ്ലൂ ടിക്കിനു വേണ്ടിയെന്ന് കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് എത്തി യത്. രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമത്തിനിടയിലും കേന്ദ്ര സര്‍ക്കാര്‍ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിനുവേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മോദി സര്‍ക്കാര്‍ ബ്ലൂ ടിക്കിനായു ള്ള പോരാട്ടത്തിലായതിനാല്‍ വാക്സിന്‍ ആവശ്യമുള്ളവര്‍ സ്വയം പര്യപ്തരാവേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആര്‍.എസ്.എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ യും ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ ബ്ലൂടിക്ക് വെരിഫിക്കേഷന്‍ ഒഴിവാക്കിയത് വിവാദമായിരുന്നു. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളില്‍ ട്വിറ്ററിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഒരു വ്യക്തി യു ടെയോ സ്ഥാപനത്തിന്റെയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ് ട്വിറ്റര്‍ നീല വെരിഫിക്കേഷന്‍ ബാഡ്ജ് നല്‍കുന്നത്.
എന്നാല്‍ ജനുവരി 22 ന് നിലവില്‍ വന്ന ട്വിറ്ററിന്റെ പുതിയ വെരിഫിക്കേഷന്‍ പോളിസി അനുസരി ച്ച് ആറ് മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരുന്നാലോ, അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന വിവര ങ്ങള്‍ അപൂര്‍ണമാണെങ്കിലോ ആ അക്കൗണ്ടിന്റെ വേരിഫിക്കേഷന്‍ നഷ്ടമാവുകയും ബ്ലൂടിക്ക് അപ്രത്യക്ഷമാവുകയും ചെയ്യും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.