നാട് നേരിടുന്ന കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് കോവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി സഹകരണ മേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിച്ചു നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം : നാട് നേരിടുന്ന കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് കോവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി സഹകരണ മേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിച്ചു നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ ലൈന്‍ യോഗത്തിലാണ് ആദ്യഘട്ടത്തില്‍ 200 കോടി സമാഹരിക്കാന്‍ തീരുമാനിച്ചത്.
പ്രാഥമിക വായ്പാ സംഘങ്ങള്‍ ഗ്രേഡിങ് പ്രകാരം 2 മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കും. പ്രാഥമിക വായ്‌പേതര സംഘങ്ങള്‍ 50,000 മുതല്‍ ലക്ഷം രൂപ വരെ നല്‍കും. കേരള ബാങ്ക് 5 കോടിയും സം സ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 2 കോടിയും, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ ഓരോ കോടിയും മറ്റുള്ള സ്ഥാപനങ്ങള്‍ അവയുടെ സാമ്പത്തിക സ്ഥിതിക്കനു സ രിച്ചും സംഭാവന നല്‍കും.
രണ്ട് ദിവസത്തെ ശമ്പളം സഹകരണ ജീവനക്കാര്‍ സിഎംഡിആര്‍എഫിലേക്ക് നല്‍കും. സഹക രണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും ജീവനക്കാര്‍ 2 ദിവസത്തെ ശമ്പളവും സംഭാവന ചെയ്യും.
സഹകരണ ആശുപത്രികള്‍, ലാബുകള്‍, ആംബുലന്‍സുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ എന്നി വ കൂടുതല്‍ സേവന സന്നദ്ധമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍ കി. പലവ്യഞ്ജനങ്ങള്‍, മരുന്ന് എന്നിവയുടെ വാതില്‍പടി വിതരണം കണ്‍സ്യൂമര്‍ ഫെഡ് കൂടുതല്‍ വിപുലമാക്കും. മാര്‍ക്കറ്റിങ് ഫെഡറേഷനും ഇതു പോലുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യോഗ ത്തില്‍ ഉറപ്പ് നല്‍കി.
സംഘങ്ങളുടെ പൊതുനന്മ ഫണ്ട്, വിഭജിക്കാത്ത ലാഭം എന്നിവയില്‍ നിന്നും സംഘം ഭരണ സമി തിയുടെയോ, പൊതുയോഗ തീരുമാന പ്രകാരമോ നിധിയിലേക്ക് സംഭാവന നല്‍കാവുന്നതാണ്. തന്റെ ഒരു മാസത്തെ ശമ്പളം സിഎംഡിആര്‍എഫിലേക്ക് നല്‍കും എന്നും മന്ത്രി വ്യക്തമാക്കി.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.ജോയ് എം. എല്‍. എ, പി. അബ്ദുല്‍ ഹമീദ് എം. എല്‍. എ, കോലിയക്കോട് കൃഷ്ണന്‍ നായര്‍ (ചെയര്‍മാന്‍, സംസ്ഥാന സഹകരണ യൂണിയന്‍), ഗോപി കോട്ടമുറിക്കല്‍ (പ്രസിഡണ്ട്, കേരള ബാങ്ക്), സോളമന്‍ അലക്‌സ് (പ്രസിഡണ്ട്, കേരള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക്), എം. മെഹബൂബ് (ചെയര്‍മാന്‍, കണ്‍സ്യൂമര്‍ഫെഡ്), സംഘടനാ നേതാക്കളായ എ. രമേഷ്, അനില്‍, മുഹമ്മദലി, വി.ബി. പദ്മകുമാര്‍ തുടങ്ങിയവരും സംസ്ഥാനത്തെ പ്രമുഖ സഹകാരികളും, സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹികളും, വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും, സഹകരണ ജീവനക്കാരുടെ വിവിധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.