Breaking News

ഓക്സിജന്‍, വാക്സിന്‍, അനുബന്ധ ഉപകരണങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി ; ഇളവ് മൂന്ന് മാസത്തേക്ക്

മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദന വസ്തുക്കള്‍ക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മൂന്നുമാസത്തേക്കാണ് കസ്റ്റംസ് തീരുവയും സെ സും ഒഴിവാക്കുക. രാജ്യത്തെ ഓക്സിജന് ലഭ്യത നടപടികള്‍ അവലോകനം ചെയ്യുവാന്‍ പ്രധ നമ ന്ത്രി നരന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം.

ന്യൂഡല്‍ഹി : മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദന വസ്തുക്കള്‍ക്കും കസ്റ്റംസ് തീരുവ യും ആരോഗ്യ സെസും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മൂന്നുമാസത്തേക്കാണ് കസ്റ്റംസ് തീരുവയും സെസും ഒഴിവാക്കുക. രാജ്യത്തെ ഓക്സിജന് ലഭ്യത നടപടികള്‍ അവലോകനം ചെയ്യു വാന്‍ പ്രധനമന്ത്രി നരന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരു മാനം. രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെ ഉത്പാദനവും ലഭ്യതയും വര്‍ധിപ്പിക്കാനും യോഗം തീരുമാ നിച്ചു. കോവിഡ് വാക്സിനുകളെയും അടിസ്ഥാന ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കാന്‍ തീരു മാനമായി.

ഓക്സിജന്‍, മെഡിക്കല്‍ വിതരണലഭ്യത വര്‍ധിപ്പിക്കുന്നതിന് എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഓക്സിജന്‍ ഉപകരണങ്ങളുടെ ഇറക്കുമതി വേഗത്തിലാക്കേണ്ടതുണ്ടെന്നും നിര്‍ദേശിച്ചു.ഇത്തരം ഉപകരണങ്ങള്‍ക്കെല്ലാം തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ കസ്റ്റം ക്ലിയറന്‍സ് ഉറപ്പാക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി. കസ്റ്റം സ് ക്ലിയറന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈാര്യം ചെയ്യാന്‍ കസ്റ്റംസ് ജോയിന്റ് സെക്രട്ടറി ഗൗരവ് മസല്‍ദാനെ നോഡല്‍ ഓഫീസറായി റവന്യൂ വകുപ്പ് നാമനിര്‍ദേശം ചെയ്തു.

ധനകാര്യ മന്ത്രി, വാണിജ്യ വ്യവസായ മന്ത്രി, ആരോഗ്യമന്ത്രി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല് സെക്രട്ടറി, നീതി ആയോഗ് അംഗം, എയിംസ് ഡയറക്ടര് ഡോ. രണ്‍ദീപ് ഗുലേരിയ, റവന്യൂ, ആരോഗ്യം, ഡിപിഐഐടി വകുപ്പ് സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.