ക്ലിനികള്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് ആലുവ അന്‍വര്‍ മെമ്മോറിയില്‍ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തത്. ഫീസ് നിരക്ക് രോഗികളില്‍ നിന്ന് മറച്ചു വെച്ചതിനും അമിത ഫീസ് ഈടാക്കിയതിനുമാണ് കേസ്
കൊച്ചി : കോവിഡ് ചികിത്സക്ക് കൊള്ള ഫീസ് ഈടാക്കിയ ആലുവ അന്‍വര്‍ മെമ്മോറിയില്‍ ആശു പത്രിക്കെതിരെ പൊലീസ്. നിരവധി രോഗിക ളുടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ആലുവ ഈസ്റ്റ് പോലീസ് കേസെടുത്തത്. മൂന്ന് ദിവസത്തെ കൊവിഡ് ചികിത്സക്കായി 1,26000 രൂപ യോളം ഒരു രോഗിയില്‍ നിന്ന് ആശുപത്രി അധികൃതര്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തു വ ന്നിരുന്നു. ആശുപത്രിയില്‍ പി പി ഇ കിറ്റിന് വന്‍ തുക ഇടാക്കുന്നതായി പരാതി ഉണ്ടായിരുന്നു.
ക്ലിനികള്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് ആശുപത്രിക്കെതിരെ കേസെടുത്തത്. ഫീസ് നി രക്ക് രോഗികളില്‍ നിന്ന് മറച്ചു വെച്ചതിനും അമിത ഫീസ് ഈടാക്കിയതിനുമാണ് കേസ്. ആലുവ അന്‍വര്‍ മെമ്മോറില്‍ ആശുപത്രി രോഗിയില്‍ നിന്ന് അഞ്ച് ദിവസത്തെ പിപിഇ കിറ്റ് ഫീസായി 37,350 രൂപ വാങ്ങിയെന്നാണ് പരാതി. കോവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സ തേടിയ അന്‍വര്‍ എന്നയാളില്‍ നിന്ന് പത്ത് ദിവസം ചികിത്സിച്ചതിന് 1,67,000 രൂപയാണ് ഈടാക്കിയത്. വലിയ സൗ കര്യങ്ങളൊന്നുമില്ലാത്ത ആശുപത്രി ആയതിനാല്‍ ബില്ല് കുറവാകുമെന്ന് കരുതിയാണ് അന്‍ വര്‍ ഇവിടെ ചികിത്സക്കെത്തിയത്. എന്നാല്‍, പിപിഇ കിറ്റിലായിരുന്നു ആശുപത്രി അധികൃതരുടെ കൊള്ള. 44,000 രൂപയാണ് പിപിഇ കിറ്റിന് മാത്രം ഈടാക്കിയതെന്ന് പരാതിക്കാരന്‍ പറഞ്ഞു.
തൃശ്ശൂര്‍ സ്വദേശി ബീപാത്തു കോവിഡ് ബാധിച്ച് അഞ്ച് ദിവസം മാത്രമാണ് ഇതേ ആശുപത്രിയില്‍ കിടന്നത്. അഞ്ചാം ദിവസം മരിച്ചു. എന്നാല്‍,പരേതയുടെ ബന്ധുക്കളില്‍ നിന്ന് ഈടാക്കിയ 67,880 രൂപയുടെ ബില്ലില്‍ പിപിഇ കിറ്റിന് 5 ദിവസത്തേക്ക് ഈടാക്കിയത് 37,352 രൂപയാണ്. ഇബ്രാഹിം എന്നയാള്‍ക്ക് ഒറ്റ ദിവസം സ്വകാര്യ ആശുപത്രി നല്‍കിയ പിപിഇ കിറ്റ് ഫീസ് 12,880 രൂപയാണ്.
അതിനിടെ കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിത തുക ഈടാക്കുന്നത് സംബ ന്ധി ച്ച് ഹൈക്കോടതി ഇന്ന് കേസ് പരിഗണി ക്കു ന്നുണ്ട്. ഈ വിഷയത്തില്‍ സ്വകാര്യ ആശുപ ത്രി യിലെ ചികിത്സാ നിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി യേക്കും. കൂടാതെ സ്വകാര്യ ആശുപത്രി പ്രതിനിധികളോടും ഐ എം എയോടും കോടതി വിശദീ കരണം ചോദിച്ചിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.