Home

കോവിഡ് രോഗികളില്‍ ആത്മഹത്യ കൂടുന്നു ; കൗണ്‍സലിങ് ഏര്‍പ്പെടുത്തി മാനസികാരോഗ്യ വിദഗ്ധര്‍

കോവിഡ് ബാധിച്ചവര്‍ക്ക് ജില്ലാ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നടക്കമുള്ള വിദഗ്ധരുടെ കൗണ്‍സലിങ് ഫോണ്‍ വഴി ലഭ്യമാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക

Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) 04842448830, മൈത്രി ( കൊച്ചി ) 04842540530, ആശ്ര (മുംബൈ ) 02227546669, സ്‌നേഹ (ചെന്നൈ ) 04424640050, സുമൈത്രി -(ഡല്‍ഹി ) 01123389090, കൂജ് (ഗോവ ) 0832 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)

മലപ്പുറം: കോവിഡ് ഉണ്ടാകുന്ന മാനസിക സമ്മര്‍ദം മൂലം ആത്മഹത്യ കൂടുന്നതായി റിപ്പോര്‍ ട്ടുകള്‍. ഏറ്റവും ഒടുവിലത്തെ സംഭവം മലപ്പുറത്ത് നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗി യായ മലപ്പുറം വെട്ടം ആലിശ്ശേരി മണിയന്‍പള്ളിയില്‍ അനി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം. മൃതദേഹം ഫയര്‍ഫോഴ്സ് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ബാധിച്ച തിനെ തുടര്‍ന്ന് ഇയാള്‍ മാനസിക സമ്മര്‍ദം അനു ഭവിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ കോവിഡ് ബാധിച്ച് യുവാവ് തൂങ്ങി മരിച്ചിരുന്നു. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുഴയ്ക്ക് സമീപം എത്തിയവരാണ് കൈവരിയില്‍ തൂങ്ങി നില്‍ക്കുന്ന നി ലയില്‍ മൃതദേഹം കണ്ടെത്തിയത്. വിജയന് പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായി രുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് പിന്നാലെ വിജയന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

കോവിഡ് വ്യാപന ഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ യില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. കോവിഡി നെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ ട്ടുകള്‍.

തങ്ങളില്‍ നിന്ന് കോവിഡ് പകരുമോ എന്ന ആശങ്കയില്‍ വൈറസ് ബാധിതരായ വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. ട്രെയിനിന് മുന്നില്‍ ചാടിയാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ കോട്ട യിലാണ് സംഭവം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹോം ക്വറന്റീനില്‍ കഴിയവെയാണ് ദമ്പതി കള്‍ ജീവനൊടുക്കിയത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.