ലോകാരോഗ്യസംഘടന കോവിഡിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിട്ട് വ്യാഴാഴ്ച ഒരു വർഷം. 2020 മാർച്ച് 11നാണ് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ തെദ്രോസ് അഥാനം ഗെബ്രിയേസസ് കോവിഡിനെ ആഗോള മഹാമാരിയായി വിശേഷിപ്പിക്കാമെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പിന്നീട് മുൾമുനയിലായിരുന്നു ലോകം.
അപ്രതീക്ഷിതമായെത്തിയ മഹാമാരിക്കുമുന്നിൽ ലോകം മുഴുവൻ പകച്ചുപോയ നാളുകൾ. എല്ലാ ഭൂഖണ്ഡങ്ങളിലുമായി 110ൽപ്പരം രാജ്യങ്ങളിൽ രോഗം പടർന്ന സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനം. ഈ സമയം കേരളത്തിൽ ആകെ 17 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 14പേർ ചികിത്സയിലും മൂന്ന് പേർ രോഗമുക്തരുമായിരുന്നു. കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈന പതിയെ രോഗമുക്തി നേടിയ ആ സമയം രോഗനിരക്ക് വർധിച്ച യൂറോപ്പിൽ കടുത്ത ആശങ്ക നിലനിന്നിരുന്നു. വാക്സിൻ എത്തിയതോടെ ഒരു വർഷം കഴിയുമ്പോൾ പല രാജ്യങ്ങളും തിരിച്ചുവരവിന്റെ പാതയിലാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.