സബര്‍ബന്‍,റൂറല്‍ മേഖലകളില്‍ ആശുപത്രികളും മറ്റ് ആരോഗ്യ സംരക്ഷണ സൗകര്യ ങ്ങളുമില്ല. അത്തരം മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ സൗകര്യങ്ങള്‍ നിര്‍മ്മിക്കുക യോ,സ്വകാര്യ ആരോഗ്യ സേവന ദാതാക്കള്‍ ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിലൂടെ അ തിനുള്ള പിന്തുണ നല്‍കുകയോ ചെയ്യുന്നത് ഉചിതമായിരിക്കും- ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍
കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജീവന്‍രക്ഷാ സംവിധാനങ്ങളുടെ വികസനത്തിന് കേന്ദ്ര ബജറ്റില്‍ ഊന്നല്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്ന് ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. മെഡിക്കല്‍ പ്രൊഫഷണലുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം രോഗിക ളുടെ ആവശ്യങ്ങള്‍ നിറവേറ്റു ന്നതിനായി കൂടുതല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ശ്രദ്ധിക്കണ മെന്ന് ബജറ്റ് നിര്‍ദേശങ്ങളില്‍അദ്ദേഹംപറഞ്ഞു.
ആയുഷ്മാന്‍ ഭാരത് കുറഞ്ഞ വരുമാനത്തിലുള്ള വലിയൊരു വിഭാഗം ആളുകള്‍ക്ക് പരിരക്ഷ നല്‍കുന്ന തിന് സഹായകമാണ്. സബര്‍ബന്‍,റൂറല്‍ മേഖലകളില്‍ ആശുപത്രി കളും മറ്റ് ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുമില്ല. അത്തരം മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയോ, സ്വകാ ര്യ ആരോഗ്യ സേവന ദാതാക്കള്‍ ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിലൂടെ അതിനുള്ള പിന്തുണ നല്‍കു കയോ ചെയ്യുന്നത് ഉചിതമായിരിക്കും.
അഞ്ഞൂറിലധികം ജില്ലാ ആശുപത്രികളോട് ചേര്‍ന്ന് പി.പി.പി മാതൃകയില്‍ മെഡിക്കല്‍/നഴ്സിംഗ് കോ ളേജ് വേണം.സര്‍ക്കാരിന് അടിസ്ഥാന സൗകര്യങ്ങളുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധ്യാപന സ്ഥാപ നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നിക്ഷേപങ്ങളുമായി പങ്കാളികളാവാം. സ്ഥാപനങ്ങള്‍ വഴി രാജ്യത്തിന് കൂ ടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും സൃഷ്ടിക്കാനാവും. ഇത് ആരോഗ്യ സംവിധാനത്തില്‍ മാന വവിഭവശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഗ്രാമീണ, മലയോര, ആദിവാസി മേഖലകളിലേക്ക് ടെലിമെഡിസിന്‍ വിപുലീകരിക്കാന്‍ സാധിക്കും. വിദൂര പ്രദേശങ്ങളില്‍ കഴിയുന്ന സാധാരണക്കാര്‍ക്ക് പ്രയോജനം ചെ യ്യും. ടെലിമെഡിസിന്‍ സംവിധാനത്തിലൂ ടെസബര്‍ബന്‍, നഗര പ്രദേശങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെടാന്‍ സാധി ക്കും. നിലവിലുള്ള ടെലി കോം ശൃംഖല വഴിയോ,ടെലികമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളിലൂടെയോ ഇത് പ്രായോഗികമാണ്.രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ സര്‍വ്വവ്യാപിയായ സാന്നിധ്യം പ്രയോജനപ്പെ ടുത്തുക വഴി, പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.
രാജ്യത്തെ അംഗീകൃത ആശുപത്രികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രചാരം നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാകുന്നത്വിദേശ രാജ്യങ്ങളി ല്‍ നിന്നുള്ള രോഗികളിലേക്ക് എത്തിക്കാനും ആകര്‍ഷിക്കാനുമാകണം. വിദേശ നാണയത്തിന്റെ വരവ് വര്‍ദ്ധിപ്പിക്കാനും രാജ്യത്തിന്റെ പ്രതിച്ഛായ ഉയര്‍ത്താനും സഹായിക്കും. റോഡ്ഷോകള്‍ നടത്തിയും സാ മൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചും വിദേശത്ത് ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മതിയായ ഫണ്ട് അനു വദിക്കേണ്ടതുണ്ട്.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഏകീകൃത ആരോഗ്യ ഐ.ഡി ഉണ്ടായത് സ്വാഗതാര്‍ഹമായ നീക്കമാണ്. ആരോഗ്യ പരിരക്ഷയുടെ തടസ്സങ്ങളില്ലാത്ത ഒഴുക്കിനെ സഹായിക്കും. ഗവേഷണത്തിനും നവീകരണ ത്തിനുമുള്ള ധനസഹായത്തോടെ ഡിജിറ്റലൈസേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും കൂടുതല്‍ ശ്രദ്ധ നല്‍കണം. ശരിയായ പിന്തുണയോടെ മെഡിക്കല്‍ ഉപകരണങ്ങളുടെ വികസനത്തിന്റെ കേന്ദ്രമാ ക്കി ഇന്ത്യയെ മാറ്റാനും നമുക്ക് കഴിയും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.