Breaking News

കോവിഡ് മഹാമാരിയുടെ പേരില്‍ കൊടുംകുറ്റവാളിക്ക് ജാമ്യം ; അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

കോവിഡ് കേസുകള്‍ വര്‍ധിച്ച് ജയിലുകള്‍ നിറഞ്ഞ സാഹചര്യത്തില്‍ ജീവന്‍ അപ കടത്തിലാകു മെന്നത് പരിഗണിച്ച് കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനു വദിക്കാമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതികളെ ജയിലില്‍ പാര്‍പ്പിക്കുന്നത് മരണത്തി നു തന്നെ കാരണമാകാമെന്ന് ചൂട്ടിക്കാട്ടി കൊടുംകുറ്റവാളിക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. 130 ഓളം തട്ടി പ്പുകേസുകളില്‍ പ്രതിയായ പ്രതീക് ജെയ്മന്‍ എന്നയാള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കോവിഡ് ബാധിതരെ കൊണ്ട് രാജ്യത്തെ ജയിലുകള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണെന്നും സഹതടവുകാരുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യത്തിന് അത് ഭീഷണിയാണെന്നുമുള്ള സു പ്രീംകോടതി നിരീക്ഷണവും കോടതി ചൂണ്ടാക്കാട്ടിയിരുന്നു. എന്നാല്‍, കോവിഡിന്റെ പേരില്‍ മുന്‍ കൂര്‍ ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും മറ്റു കോടതികള്‍ ഇത് ആവര്‍ ത്തിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്.

കോവിഡ് ബാധിതനായി മരിച്ചേക്കുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവ ദിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഓരോ കേസിന്റെയും മെറിറ്റ് പരിശോധിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത്. അലഹബാദ് ഹൈക്കോടതി ഉത്തരവ് മറ്റു കോടതികള്‍ പിന്തുടരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.