1500 ദിര്‍ഹം ശമ്പളമുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് ഏജന്റ് തൊഴിലാളികളെ യുഎഇയിലെത്തി ച്ചത്. പാസ്പോര്‍ട്ട് കൈവശമില്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് തൊഴി ലാളികള്‍
ഷാര്‍ജ : ഏജന്റുമാരുടെ ചതിയില്‍ കുടുങ്ങി വിസ തട്ടിപ്പിനിരയായ 8 ഇന്ത്യന്‍ തൊഴിലാളികള്‍ ജോ ലിയും പാസ്പോര്‍ട്ടുമില്ലാതെ യുഎഇയില്‍ ദുരിതത്തില്‍. 1500 ദിര്‍ഹം ശമ്പളമുണ്ടാകുമെന്ന് വിശ്വ സിപ്പിച്ചാണ് ഏജന്റ് തൊഴിലാളികളെ യുഎഇയിലെത്തിച്ചത്. പാസ്പോര്‍ട്ട് കൈവശമില്ലാത്തതിനാ ല്‍ നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍.
മാര്‍ച്ച് 5ന് യുഎഇയില്‍ എത്തിയ തൊഴിലാളികള്‍ ഒരു മാസത്തോളം താല്‍ക്കാലിക പാര്‍പ്പിട കേന്ദ്ര ത്തിലായിരുന്നു താമസം. ഇതിനിടെ പാസ്പോര്‍ട്ടുകള്‍ ഏജന്റ് വാങ്ങിവച്ചു. ഭക്ഷണമോ വെള്ളമോ ചെലവിന് പണമോ ലഭിക്കാതെ ദുരിതമനുഭവിക്കേണ്ടിവന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു. ഹി ദായത്ത് അടൂര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ സഹായത്തോടെ തൊഴിലാളികളെ കോണ്‍സുലേ റ്റില്‍ എത്തിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അതിന് ശേ ഷം ഏതെങ്കിലും കമ്പനിയില്‍ ജോലി ശരിപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഹിദായ ത്ത് പറഞ്ഞു.
ഒരു മാസം മുമ്പാണ് 500ഓളം നഴ്സുമാര്‍ വിസാ തട്ടിപ്പ് സംഘത്തിന്റെ ചതിയിലകപ്പെട്ട് ദുബൈ യിലെത്തിയത്. ഒന്നര ലക്ഷം രൂപയിലധികം ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് സംഘം ന ഴ്സുമാരെ കബളിപ്പിച്ചത്. രണ്ടര മുതല്‍ നാല് ലക്ഷം വരെ വിസക്ക് പണം നല്‍കിയാണ് നഴ്സുമാര്‍ യുഎഇയിലെത്തിയത്. കോവിഡ് വാക്സിനേഷന്‍ വ്യാപകമാക്കിയ സമയത്ത് യുഎഇയില്‍ കൂടുതല്‍ നഴ്സുമാരെ ആവശ്യമുണ്ടാ യിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഏജന്‍സികള്‍ തട്ടിപ്പ് നടത്തിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.