Home

കോവിഡ് മറവില്‍ വിദേശ റിക്രൂട്ട്‌മെന്റ് ; ലക്ഷങ്ങള്‍ തട്ടി, സ്ഥാപന ഉടമ അറസ്റ്റില്‍

ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡിലും ആശുപത്രികളിലേക്ക് കോവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യ മുണ്ടെന്നും മൂന്നുലക്ഷം രൂപ സാലറി ഉണ്ടെന്നും ഒഎല്‍എക്‌സ് പോലുള്ള ഓണ്‍ ലൈന്‍ സ്ഥാപന ങ്ങള്‍ വഴി പരസ്യം ചെയ്താണ് ഉദ്യോഗാര്‍ത്ഥികളെ ചതിക്കുഴിയില്‍ വീഴ്ത്തു ന്നത്

കൊച്ചി: വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപന ഉടമ കൊച്ചിയില്‍ അറസ്റ്റില്‍. എറണാകുളം ദിവാന്‍സ് റോഡി ല്‍ ബ്രില്ലാന്റോ എച്ച്ആര്‍ മാനേജ്‌മെന്റ് പ്രൈ വറ്റ് ലിമിറ്റഡ് ഉടമ നെടുമങ്ങാട് സ്വദേശി താജുദ്ദീനാ ണ് അറസ്റ്റിലായത്. കോവിഡിന്റെ പേരില്‍ വിദേശത്തേക്ക് വ്യാജ റിക്രൂട്ട്‌മെന്റ് നടക്കുന്നതായി രഹ സ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡിലും ആശുപത്രികളിലേക്ക് കോവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യ മുണ്ടെന്നും മൂന്നുലക്ഷം രൂപ സാലറി ഉണ്ടെന്നും ഒഎല്‍എക്‌സ് പോലുള്ള ഓണ്‍ലൈന്‍ സ്ഥാപന ങ്ങള്‍ വഴി പരസ്യം ചെയ്താണ് ഉദ്യോഗാര്‍ത്ഥികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. +2 മാത്രമാത്രമായി രുന്നു വിദ്യാഭ്യാസയോഗ്യത. ഇംഗ്ലണ്ടിലേക്ക് 70000 രൂപയും നെതര്‍ലന്‍ഡ്‌ലേക്ക് മൂന്ന് ലക്ഷം രൂപ യുമാണ് സര്‍വീസ് ചാര്‍ജ്. ഇം ഗ്ലണ്ടിലേക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പതിനായിരം രൂപയും പാസ്‌പോര്‍ട്ടും നെതര്‍ലന്‍ഡിലേക്ക് മുപ്പതിനായിരം രൂപയും പാസ്‌പോര്‍ട്ടും കൊടുക്കണം.

ഒരാഴ്ചയായി പ്രതിയുടെ ഓഫീസ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. കുട്ടികളെ ഉദ്യോഗാര്‍ത്ഥി കളായി തരപ്പെടുത്തി പൊലീസ് പ്രതിയുടെ മുഴുവന്‍ വിവരങ്ങളും മനസ്സിലാക്കി. തുടര്‍ന്ന് പൊലീ സ് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഓഫീസ് തുറന്നു എന്ന കാരണത്തില്‍ ഓഫീസില്‍ കയറി പ്രതിയുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീസ് സ്റ്റാഫ് മുഖേന കോവിഡ് ലംഘനത്തിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് അറിയിക്കുക യും ചെയ്തു. സ്‌റ്റേഷനില്‍ വന്ന് ഫൈന്‍ അടക്കണമെന്നും അല്ലെങ്കില്‍ അഡ്രസ്സില്‍ പൊലീസ് പോകുമെന്നും അറിയിച്ചു. തുടര്‍ന്ന് പിഴയടയ്ക്കാന്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് പിടികൂടു കയായിരുന്നു.

പ്രതി സൈനുദ്ദീന് തിരുവനന്തപുരം, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ അഡ്രസ്സ് ഉള്ളതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനി രജിസ്റ്റര്‍ ചെയ്തത് മറ്റൊരാളുടെ പേരിലും, ഓഫീ സ് റെന്റ് എഗ്രിമെന്റ് വേറൊരാളുടെ പേരിലുമാണ് ചെയ്തിരിക്കുന്നത്. വിദേശ റിക്രൂട്ട്‌മെന്റ് നടത്തു ന്നതിനുള്ള യാതൊരുവിധ ലൈസന്‍സും ഇയാളുടെ സ്ഥാപനത്തിന് ഇല്ലെന്ന് വ്യക്തമായി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.