Home

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ല; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പ്രകൃതിദുരന്തങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയ്ക്ക് മാത്രമാണ് ഈ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കൂ.3.85 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കോവിഡ് കാരണമായിട്ടുണ്ട്. ഇത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. കോവിഡ് ബാധിച്ച് മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി : കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയ്ക്ക് മാത്രമാണ് ഈ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കൂ എന്നും കേന്ദ്രം പറഞ്ഞു.

3.85 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കോവിഡ് കാരണമായിട്ടുണ്ട്. ഇത് വര്‍ദ്ധിക്കാന്‍ സാധ്യത യുണ്ട്. കോവിഡ് ബാധിച്ച് മരിച്ച ഓരോരുത്തരുടെ യും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല. കോവിഡ് ഒഴികെയുള്ള രോഗങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാ ണെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

ഭൂകമ്പം അല്ലെങ്കില്‍ വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം ബാധകമാകൂ എന്ന് ദുരന്തനിവാരണ നിയമത്തില്‍ പറയുന്നു, പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള മരണം വന്‍ തോതിലായതിനാല്‍ കോവിഡ് മരണത്തിന് ഇത് ബാധകമല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു.

ആരോഗ്യച്ചെലവിലെ വര്‍ധനയും കുറഞ്ഞ നികുതി വരുമാനവും മൂലം സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആയിര ക്കണക്കിന് കോവിഡ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ബജറ്റിനപ്പുറത്താണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വിശദീകരിച്ചു.

കോവിഡ് വന്ന് മരിച്ച ആളുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ ”കോവിഡ് മരണം” എന്ന് പരാമര്‍ശിക്കു മെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.