കോവിഡ് വാക്സിനേഷന്‍ 200 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയി ച്ചു.18 മാസങ്ങള്‍ കൊണ്ടാണ് രാജ്യം അഭിമാനകരമായ നേട്ടം കൈവരിച്ചത്. 2021 ജനു വരി 16 മുതല്‍ രാജ്യവ്യാപകമായി ആരംഭിച്ച വാക്സിനേഷന്‍ യജ്ഞത്തിനൊടുവിലാണ് രാജ്യത്ത് 200 കോടി വാക്സിന്‍ ഡോസുകളുടെ വിത രണം പൂര്‍ത്തീകരിച്ചത്.
ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു വാക്‌സിനേഷന്‍ നല്‍കിയത്. പിന്നീട് മുന്‍ നിര പ്രവര്‍ത്തകര്‍ക്കുള്ള കുത്തിവെയ്പ്പ് 2021 ഫെബ്രുവരി രണ്ടിന് തുടങ്ങി. മുതിര്‍ന്ന പൗരന്മാര്‍ ക്കും (60 വയസിനു മുകളില്‍ പ്രായമുള്ളവര്‍) 45 വയസിനു മുകളിലുള്ള ഗുരുതര രോഗബാധി തര്‍ ക്കും വാക്സിനേഷന്റെ അടുത്ത ഘട്ടം ഏപ്രില്‍ 1ന് ആരംഭിച്ചു.
2021 മെയ് 1 മുതല്‍ എല്ലാ മുതിര്‍ന്നവര്‍ക്കും കോവിഡ് വൈറസിനെതിരെ വാക്‌സിനേഷന്‍ നല്‍കി ക്കൊണ്ട് കാമ്പെയ്നിന്റെ പരിധി വിപുലീകരിക്കാന്‍ കേന്ദ്രം തീരുമാനി ച്ചു. 2022 മാര്‍ച്ച് 16 മുതല്‍ രാ ജ്യം 12-14 പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവെയ്പ്പ് നല്‍കാന്‍ തുടങ്ങി. ഏപ്രില്‍ 10ന് 18 വയസിന് മു കളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തുടങ്ങി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആസാദികാ അമൃത് മഹോ ത്സ വത്തിന്റെ ഭാഗമായി ജൂലൈ 15 മുതല്‍ 75 ദിവസത്തേക്ക് എല്ലാ മുതിര്‍ന്നവര്‍ക്കും സൗജന്യ മുന്‍ക രുതല്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 75 ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് ജൂലൈ 15 മുതല്‍ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും ഈ നേട്ടം കൈവരിക്കാന്‍ അക്ഷീണം പ്രയ ത്നിച്ച എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും പൗരന്മാരെയും അഭിനന്ദിക്കു ന്നുവെന്നും കേന്ദ്ര ആരോ ഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.