Home

കോവിഡ് പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി; ബിഎ 2.75 ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തില്‍

കോവിഡ് ഒമൈക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബിഎ 2.75 വകഭേദമാണ് കണ്ടെത്തിയത്. മറ്റ് ചില രാജ്യങ്ങളിലും പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്

വാഷിങ്ടണ്‍ : കോവിഡ് ഒമൈക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബിഎ 2.75 വകഭേദമാണ് കണ്ടെത്തിയത്. മറ്റ് ചില രാജ്യ ങ്ങളിലും പുതിയ ഉപവകഭേദം ക ണ്ടെത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സ്ഥിതിയുണ്ടെന്നും ഡബ്ല്യുഎ ച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോ സ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടാ യിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബി എ4, ബിഎ 5 തരംഗ ങ്ങളാണ് ഉള്ളത്. ഇന്ത്യയുള്‍പ്പെടെ ചില രാജ്യങ്ങളില്‍ ബിഎ 2.75 ന്റെ ഒരു പുതിയ ഉപവിഭാഗവും കണ്ടെത്തിയതായി ഗെബ്രെയെസുസ് വ്യക്ത മാക്കി.

മഹാമാരിയുടെ ഭീതി ഒഴിഞ്ഞിട്ടില്ല ;
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം

മഹാമാരിയുടെ ഭീതി ഒഴിഞ്ഞുവെന്ന് പ്ര ഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്ന് ലോകാരോഗ്യസംഘ ടന ഇന്‍സിഡന്റ് മാനേജര്‍ അബ്ദിമെഹ്‌മൂദ്. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്ക ണമെന്ന് അബ്ദി മെഹ്‌മൂദ് ആവശ്യ പ്പെട്ടു.ജൂണ്‍ 27ജൂലൈ 3 വരെയുള്ള കാലയളവില്‍ ലോക വ്യാപകമായി 4.6 മില്യണ്‍ കേസുക ളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടു ള്ളത്.ജൂലൈ 3 വരെ ആകെ 546 ദശലക്ഷംപേര്‍ക്ക് കോവിഡ് വന്നി ട്ടുണ്ട്. 63 ലക്ഷം പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് റിപ്പോ ര്‍ട്ട്.

ബിഎ.2.75 വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, പിന്നീട് 10 രാജ്യങ്ങളില്‍ കൂടി ഈ ഉപ വകഭേദം കണ്ടെത്തുകയുണ്ടായിയെന്നും ലോകാരോഗ്യസംഘടന യുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമി നാഥന്‍ വ്യക്തമാക്കി. ഈ ഉപവകഭേദത്തിന് സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായാണ് മനസ്സി ലാകുന്നത്. പുതിയ വക ഭേദം കൂടുതല്‍ അപകടകാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പഠനങ്ങ ള്‍ നടക്കുകയാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.