Breaking News

കോവിഡ് നിരക്ക് ആയിരത്തിനു മേലേ, ഗ്രീന്‍ പാസിന്റെ കാലാവധി പതിനാലായി കുറച്ചു

അല്‍ഹോസ്ന്‍ ആപിലെ ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതു ദിവസത്തില്‍ നിന്ന് പതിനഞ്ചായി കുറച്ചു

 

ബുദാബി : ആരോഗ്യ ആപായ അല്‍ ഹോസ്‌നില്‍ നല്‍കുന്ന ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതില്‍ നിന്നും പതിനാല് ദിവസമായി കുറച്ചു. ജൂണ്‍ മാസം പതിനഞ്ച് മുതല്‍ പുതിയ നിര്‍ദ്ദേശം നടപ്പില്‍ വരും.

യുഎഇയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം തിങ്കളാഴ്ച 1300 ആയിരുന്നു. ഈ വര്‍ഷമാദ്യം ജനുവരിയില്‍ മുവ്വായിരത്തോളം പ്രതിദിനം കേസുകള്‍ രേഖപ്പെടുത്തിയ ശേഷം ഏപ്രില്‍ അവസാനത്തോടെ നൂറില്‍ താഴെ പ്രതിദിന കേസുകള്‍ കുറഞ്ഞിരുന്നു.

കോവിഡ് 19 ന് എതിരെയുള്ള രണ്ട് വാക്‌സിനും ഒരു ബൂസ്റ്ററും എടുത്ത ശേഷം പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആകുന്നവര്‍ക്ക് നല്‍കുന്ന ഗ്രീന്‍ പാസിന്റെ കാലാവധി വീണ്ടും പതിനാല് ദിവസമായി കുറയ്ക്കുകയായിരുന്നു.

അടുത്തിടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വീണ്ടും ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതില്‍ നിന്നും പതിനാലായി കുറച്ചത്.

നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം ആയിരം കടന്നതിനു ശേഷമാണ് മുന്‍ കരുതല്‍ എന്ന നിലയില്‍ അല്‍ ഹോസ്ന്‍ ആപിന്റെ ഗ്രീന്‍ പാസ് കാലാവധി പതിനാലായി കുറച്ചത്.

സ്‌കുളുകളില്‍ ഇത് ഈ മാസം ഇരുപത് മുതലാകും നടപ്പിലാകുക. സര്‍ക്കാര്‍ ഓഫീസുകളിലും പൊതു പരിപാടികളിലും പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്.

ഷോപ്പിംഗ് മാളുകളിലും റസ്റ്റൊറന്റുകളിലും പ്രവേശിക്കുന്നതിന് വാലിഡിറ്റിയുള്ള ഗ്രീന്‍ പാസ് വേണം.

പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന് ഇളവു നല്‍കിയിട്ടുണ്ടെങ്കിലും നിര്‍ദിഷ്ട ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്, മാസ്‌ക് ധരിക്കാത്തവര്‍ക്ക് മുവ്വായിരം ദിര്‍ഹം പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.