Breaking News

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനാകുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണമെന്ന് കേന്ദ്രം

ഭാരത് ജോഡോ യാത്രയില്‍ കോവിഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണ മെന്നും അല്ലെങ്കില്‍ ദേശീയ താല്‍പര്യം കണക്കിലെടുത്ത് പദയാത്ര താല്‍ക്കാലികമാ യി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ കോവിഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അല്ലെങ്കില്‍ ദേശീയ താല്‍പര്യം കണക്കിലെടുത്ത് പദയാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്ത യച്ചു.

ഭാരത് ജോഡോ യാത്രക്ക് സമൂഹ മാധ്യമങ്ങളിലടക്കം മികച്ച പ്രതികരണം ലഭിക്കുകയും രാഹുല്‍ ഗാന്ധി ക്ക് വന്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തതോടെയാണ് ബി.ജെ. പി യാത്ര മുടക്കാന്‍ രംഗത്തിറങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. യാത്രയെ ബി.ജെ.പി ഭയക്കുകയാണെന്നും അദ്ദേഹം അഭിപ്രായ പ്പെട്ടു. രാഹുല്‍ ഗാന്ധി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകമെമ്പാടും കേവിഡ് കേസുകള്‍ വര്‍ധിച്ചതിനാല്‍ മൂന്ന് രാജസ്ഥാന്‍ ബി.ജെ.പി എം.പിമാര്‍ ഭാരത് ജോഡോ യാത്രക്കെതിരെ ആശങ്ക പ്രകടിപ്പിച്ചതായി രാഹുല്‍ ഗാന്ധിക്ക് അ യച്ച കത്തില്‍ കേന്ദ്ര മന്ത്രി പരാമര്‍ശിക്കുന്നു. പദയാത്രയില്‍ മാസ്‌കുകളും സാനിറ്റൈസറുകളും ഉള്‍പ്പെ ടെയുള്ള കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും വാക്സിനേഷന്‍ എടുത്തവരെ മാത്രം പങ്കെടുക്കാന്‍ അനുവദിക്കണമെന്നും ഇന്നലെ ഡിസംബര്‍ 20ന് അയച്ച കത്തില്‍ അഭ്യര്‍ത്ഥിക്കു ന്നു.

രാജസ്ഥാന്‍ പര്യടനം പൂര്‍ത്തിയാക്കി യാത്ര ഇന്ന് ബുധനാഴ്ച ഹരിയാനയില്‍ പ്രവേശിച്ചു. യാത്ര ബി.ജെ. പിയെ ഞെട്ടിച്ചുവെന്നും അതിന്റെ പരിഭ്രാന്തിയിലാണ് മൂന്ന് ബി. ജെ.പി എം.പിമാര്‍ മന്ത്രിക്ക് കത്തയച്ച തെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ വോട്ട് തേടി വീടുതോറും കയറിയിറങ്ങിയപ്പോള്‍ മുഖംമൂടി ധരിച്ചിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ഗോദി മീഡിയയിലൂടെ (മോദി അനുകൂല മാധ്യമങ്ങള്‍) ബി.ജെ.പി പ്രചരിപ്പിക്കുന്ന പ്രചാരണ ത്തെ യാത്ര തകര്‍ ത്തുവെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ മോദി സര്‍ക്കാര്‍ മന്‍സുഖ് മാണ്ഡ വ്യയെ വിന്യസിച്ച് യാത്രക്കെതിരേ ആളുകളെ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും രഞ്ജന്‍ ചൗധരി വിമര്‍ ശിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.