Kerala

കോവിഡ് ദുരിതത്തിലും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ വാര്‍ത്തകളില്‍ ; മാതൃഭൂമി ലേഖകന്‍ പി.ബി. ഷെഫീക്കിന് അംബേദ്കര്‍ പുരസ്‌കാരം

ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 5 മണിക്ക് കാക്കനാട് ശ്രീനാരായണ സാംസ്‌കാരിക സമിതി ഹാളി ല്‍ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. അംബേദ്കര്‍ സാംസ്‌കാ രിക സമിതി എറണാകുളം ജില്ലാ കമ്മിറ്റിയാണ് പുരസ്‌കാരം നല്‍കുന്നത്.

കൊച്ചി : കോവിഡ് ദുരിതത്തിലും അവശതയനുഭവിക്കുന്ന ദലിത് ഉള്‍പ്പെടെയുള്ള സാധാരണ ക്കാ രുടെ പ്രശ്‌നങ്ങള്‍ അധികൃതര്‍ക്ക് മുന്നിലെത്തിച്ച മാതൃഭൂമി കാക്കനാട് ലേഖകന്‍ പി.ബി. ഷെഫീ ക്കിന് അംബേദ്കര്‍ പുരസ്‌കാരം. കഴിഞ്ഞ ഒരു വര്‍ഷം കാക്കനാട് കേന്ദ്രീകരിച്ച് മാതൃഭൂമിയില്‍ പ്ര സിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് പി.ബി. ഷെഫീക്കിനെ പുരസ്‌കാരത്തിനായി തെര ഞ്ഞെടുത്തതെന്ന് സംഘാടക സമിതി അറിയിച്ചു.

നിരവധി വാര്‍ത്തകളിലൂടെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെ ത്തിക്കാ നും പ്രശ്‌നത്തിന് പരിഹാരം കാണാനും കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടക സമിതി വിലയിരുത്തി. രോ ഗം മൂലം ദുരിതമനുഭവിക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കാനും കിടപ്പാടമില്ലാത്തവര്‍ക്ക് വീട് നല്‍കാനും പട്ടികജാതി കോളനികളിലെ കുടിവെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ അധികൃതര്‍ക്ക് മുന്നിലെത്തിക്കാന്‍ റിപ്പോര്‍ട്ടുകള്‍ സഹായകരമായിട്ടുണ്ടെന്നും സംഘാടക സമിതി ചൂണ്ടിക്കാട്ടി.

അംബേദ്കര്‍ സാംസ്‌കാരിക സമിതി എറണാകുളം ജില്ലാ കമ്മിറ്റിയാണ് പുരസ്‌കാരം നല്‍കുന്നത്. 10,001 രൂപയും ഫലകവുമാണ് നല്‍കുക. തൃക്കാക്കര നഗരസഭ പ്രദേശത്ത് എസ്എസ്എല്‍സി പ രീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പുരസ്‌ കാരം സമ്മാനിക്കും. നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെ ചടങ്ങില്‍ ആദരിക്കും.

ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 5 മണിക്ക് കാക്കനാട് ശ്രീനാരായണ സാംസ്‌കാരിക സമിതി ഹാളില്‍ നടക്കു ന്ന പുരസ്‌ക്കാര സമര്‍പ്പണ ചടങ്ങ് പി.ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് അംബേദ്ക ര്‍ സാംസ്‌കാരിക സമിതി പ്രസിഡന്റ് ടി.എം. തങ്കപ്പന്‍, സെക്രട്ടറി ടി.എ.സുപ്രന്‍, സംഘാടക സമിതി സെക്രട്ടറി എം.കെ. തങ്കപ്പന്‍, കണ്‍വീനര്‍ വി.ടി. വേലായുധന്‍ എന്നിവര്‍ അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.