രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 27, 553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 1,22,801 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 27,553 പേ ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 1,22,801 ആയി.ഇതുവരെ 1525 പേര്‍ക്കാ ണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പുതുതായി 284 മരണം റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയില്‍ ആണ് ഏറ്റവും കുടുതല്‍ പ്രതിദിന രോഗികള്‍. ഇന്നലെ 9,170 പേര്‍ക്കാണ് രോഗബാധ. 7 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.32,225 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. മ ഹാരാഷ്ട്രയില്‍ ഇതുവരെ 460 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 180 പേര്‍ രോഗമുക്തരായി. രാജ്യ ത്ത് ഏറ്റവും കുടുതല്‍ കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് പശ്ചിമബംഗാളാണ്. ഇരുപത്തിനാലുമണിക്കൂ റിനിടെ നാലായിരത്തി അഞ്ഞുറോളം പേര്‍ക്കാണ് രോഗബാധ. 1913 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 9 മര ണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ സംസ്ഥാനത്ത് 13,300 സജീവകേസുകളാണ് ഉള്ളത്. ഇതുവരെ 16,09,914 പേര്‍ രോഗമുക്തി നേടിയപ്പോള്‍ മരിച്ചവരുടെ എണ്ണം 19,773 കടന്നു.
കര്‍ണാടകയിലും ഡല്‍ഹിയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി. 10 33 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. 354 പേര്‍ രോഗമുക്തി നേടി. 5 പേര്‍ മരിച്ചു. ഡല്‍ ഹിയില്‍ 2,716 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെത്താക്കള്‍ ഇരട്ടിയാണ് രോഗികളുടെ എണ്ണ ത്തില്‍ വര്‍ധന. നിലവില്‍ 6,360 സജീവകേസുകളാണ് ഉള്ളത്.
ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപിച്ചതായി കേന്ദ്രം
ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചത്തോടെ രാജ്യത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.കോവിഡ് വ്യാപനത്തില്‍ ജാഗ്ര ത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. രോഗികളെ നിരീക്ഷി ക്കാന്‍ താല്‍ക്കാലിക ആശുപ ത്രികള്‍ സ്ഥാപിക്കാനും ഗ്രാമീണ മേഖലയ്ക്കും കുട്ടികള്‍ക്കും പ്ര ത്യേക പരിഗണന നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.