News

കോവിഡിന് ഡെക്സാ മെഥാസോൺ ഉപയോഗിക്കാൻ കേന്ദ്ര നിർദേശം:പുതുക്കിയ പ്രോട്ടോക്കോൾ പുറപ്പെടുവിച്ചു

കോവിഡ്‌ 19 നെക്കുറിച്ചുള്ള പുതിയ അറിവുകളുടെ,  പ്രത്യേകിച്ച് ഫലപ്രദമായ മരുന്നുകളെ സംബന്ധിച്ച വിവരങ്ങളുടെ
വെളിച്ചത്തില്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ്‌ 19 കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള
പരിഷ്കരിച്ച ആരോഗ്യ നിയന്ത്രണ പ്രോട്ടോക്കോൾ ( പെരുമാറ്റച്ചട്ടം)  പുറപ്പെടുവിച്ചു. ഗുരുതരമായ കോവിഡ്‌ 19 കേസുകളിൽ മീഥേൽ‌ പ്രെഡ്നിസോളോണിന്‌ പകരം  ഡെക്സാ മെഥാസോൺ  ഉപയോഗിക്കുന്നതിനുള്ള നിർദേശം പുതുക്കിയ പ്രോട്ടോക്കോളിൽ ഉൾപ്പെടുന്നു. ലഭ്യമായ ഏറ്റവും പുതിയ തെളിവുകളും  വിദഗ്ദ്ധരുടെ കൂടിയാലോചനയും പരിഗണിച്ച ശേഷമാണ് മാറ്റം വരുത്തിയത്.
അണുബാധ നിയന്ത്രിക്കുന്നതിനുള്‍പ്പെടെ ഉപയോഗിച്ച് വരുന്ന കോർട്ടികോ സ്റ്റീറോയിഡ് മരുന്നാണ് ഡെക്സാ മെഥസോൺ.
കോവിഡ്‌ 19 ബാധിക്കപ്പെട്ട്  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ ഈ മരുന്ന് പരീക്ഷിച്ചിരുന്നു.
രോഗം ഗുരുതരമായവരിൽ ഇത് മൂലം ആശ്വാസം ഉള്ളതായി കണ്ടെത്തി. വെന്റിലേറ്ററുകളിൽ കഴിഞ്ഞിരുന്ന രോഗികളിൽ മരണനിരക്ക് മൂന്നിലൊന്നായും ഓക്സിജൻ തെറാപി നൽകുന്ന രോഗികളുടെ മരണനിരക്ക്  അഞ്ചിലൊന്നായും കുറയ്‌ക്കാന്‍ ഈ മരുന്നിന് കഴിയുന്നതായി കണ്ടെത്തി. വ്യാപകമായി ലഭ്യമാകുന്ന ഈ മരുന്ന് ദേശീയ അവശ്യ മരുന്നുപട്ടികയുടെ(എൻ‌എൽ‌ഇഎം) ഭാഗമാണ്.
പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം സംസ്ഥാനതലത്തിൽ ഡെക്സാമെഥാസോൺ മരുന്നിന്റെ ലഭ്യതയ്ക്കും ഉപയോഗത്തിനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യസെക്രട്ടറി ശ്രീമതി പ്രീതി സുധൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പുതുക്കിയ പ്രോട്ടോക്കോൾ കൈമാറി. മാർഗനിർദേശരേഖ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ  ലഭ്യമാക്കിയിട്ടുണ്ട്‌. https://www.mohfw.gov.in/pdf/ClinicalManagementProtocolforCOVID19dated27062020.pdf
ഇതിനു മുന്‍പ് 2020 ജൂണ്‍ 13നാണ് ആരോഗ്യ നിയന്ത്രണ പ്രോട്ടോക്കോൾ പുതുക്കിയത്.
The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

14 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.