Kerala

കോവിഡാനന്തര പ്രവാസം – പ്രതിസന്ധികൾ പ്രതീക്ഷകൾ

ഡോ.ഹസീനാ ബീഗം
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമാണ് കൊറോണ വൈറസ് .വളരെ ഗുരുതരമായ ചില രോഗ ബാധകൾ അപ്രതീക്ഷിതമായി ഒരു രാജ്യത്ത് പടർന്ന് പിടിച്ച് അത് ആ രാജ്യത്തിൻ്റെ അതിർത്തിയും ഭേദിച്ച് അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിച്ചതോടെയാണല്ലോ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അപ്പോൾ ഈ രോഗത്തിൻ്റെ വ്യാപ്തി എത്രമാത്രമെന്ന് നമുക്ക് ഊഹിക്കാം. ഇന്ന് ലോക ജനതയെ തന്നെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഒരു ആശങ്കാവഹമായ അന്തരീക്ഷം നമുക്ക് കാണാൻ കഴിയും.

ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വമ്പിച്ച പുരോഗതിയിലെത്തിയ മനുഷ്യൻ എത്ര നിസ്സഹായനെന്ന് ബോധ്യപ്പെടുത്തുന്ന സാഹചര്യം. തികച്ചും അനിശ്ചിതത്വത്തിലായ സാമ്പത്തിക ചക്രവാളം കൂടുതൽ മേഘാവൃതമായിരിക്കുന്നു. എന്നിരുന്നാലും കടുത്ത ഈ പ്രതിസന്ധിയെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് പകക്കാതെ തിരിച്ചു വന്നേ മതിയാവൂ.

ലോകത്തെ വിറപ്പിച്ച വൻശക്തികൾ ഇന്നിതാ ഒരു സൂക്ഷ്മാണുവിന് മുന്നിൽ കീഴടങ്ങുന്ന അത്യന്തം ദയനീയമായ കാഴ്ച നാം കണ്ടു കഴിഞ്ഞു. സാങ്കേതിക മേന്മ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിലും വൈറസ് പിടി മുറുക്കാൻ മറന്നില്ല.

ജീവിതം അങ്ങനെയാണ്. നമ്മുടെ ആശകളെയും, പ്രതീക്ഷകളെയും ഒക്കെ അത് തകർത്തെറിയും. പണവും, അധികാരവുമെല്ലാം ഈ കുഞ്ഞൻ വൈറസിനു മുമ്പിൽ ഒന്നുമല്ലാതാവുമ്പോഴും അഹങ്കാരം വെടിഞ്ഞ് വിനയാന്വിതരായി സമാധാനത്തോടെ സഹവർത്തിക്കാനുള്ള ഒരു ആഹ്വാനം ഈ സന്ദർഭം ഉണർത്തിക്കുന്നുണ്ട്.

ലക്ഷക്കണക്കിന് ആളുകൾ മരിച്ചൊടുങ്ങി നിരവധി സംരഭങ്ങൾ തകർന്നടിയുകയും ചെയ്യുന്ന ദുരന്തത്തിൻ്റെ ആഘാതത്തിലും പ്രതീക്ഷ കൈവിടാതെ മുന്നേറുക തന്നെ വേണം. ഈ സമയവും കടന്നു പോകും എന്ന പ്രശസ്ത വാക്യത്തിൻ്റെ പ്രചോദനത്തിലൂടെ മാനവരാശിയുടെ സ്നേഹവും ഐക്യവും എന്ന ശക്തി നേടി ഒരുമിച്ച് നിന്ന് പരസ്പര സഹായ സഹകരണത്തിലൂടെ മുന്നേറിയാൽ നന്മയുടെയും ,സുകൃതങ്ങളുടെയും ശുദ്ധമായ മരുപ്പച്ചയിലേക്ക് നമുക്ക് തിരിച്ചു വരാനാവും. അതിലൂടെ തമസ്സിനപ്പുറമുള്ള പ്രതീക്ഷയുടെയും പ്രത്യാശയുടെയും തുരുത്തുകൾ നമുക്ക് കാണാൻ കഴിയും എന്നതിൽ സംശയമില്ല.

ഓരോരുത്തരുടെയും ജീവിതത്തിൽ ടെക്നോളജിയുടെ പ്രയോജനം ഇപ്പോൾ കൂടുതൽ ഉപകാരപ്രദമാണ്. കോവിഡ് പ്രതിസന്ധിയിലൂടെ നാം നേടിയ അപ്ഡേഷൻ.വർഷങ്ങൾ വേണ്ടിവരുമായിരുന്ന സാങ്കേതിക വിദ്യ വളരെ വേഗത്തിൽ ലോകജനത സ്വായത്തമാക്കി ക്കഴിഞ്ഞു. തൊഴിൽ സംസ്കാരത്തിലും, ജീവിത സംസ്കാരത്തിലും ഭാവിയിൽ ഒരു പാട് മാറ്റങ്ങൾ വരുവാൻ ഹേതുവായേക്കാം.

വർക് ഫ്രം ഹോം, ഓൺലൈൻ ക്ലാസ്സ്, വീഡിയോ ചാറ്റ് ഇവയെല്ലാം ഇതിനു മുമ്പ് കേട്ടറവിയായിരുന്നത് ഇന്നിതാ പ്രചാരത്തിലെത്തി കഴിഞ്ഞു. കോൺഫറൻസ് ഹാളിലെ മീറ്റിംഗുകൾക്ക് പകരം വീഡിയോ കോൺഫറൻസ് വഴിയുള്ള മീറ്റിംഗുകൾ സാധാരണയായി മാറി. റിമോട്ട് ഓഫീസ് എന്ന സങ്കൽപം സാക്ഷാത്കാരമായി. നെറ്റ് ബാങ്കിംഗ് തുടങ്ങി ഒട്ടുമിക്ക ഗവൺമെൻ്റ് സേവനങ്ങളും ഓൺലൈനായി മാറി.തൊഴിലിടം ഡിജിറ്റലായി കഴിഞ്ഞു.ടെലി മെഡിസിൻ മറ്റൊരു പുത്തൻ ഉണർവ്. കാർമ്മിക രംഗത്ത് പുത്തൻ ഉണർവേകി അങ്ങനെ സേവനങ്ങൾ ധ്രുതഗതിയിലായി. നേരിട്ടുള്ള മാനുഷിക ബന്ധങ്ങൾക്ക് അകലമായെങ്കിലും സേവനങ്ങളുടെ വേഗത ജനങ്ങളെ ആശ്വാസമേകി മുന്നോട്ട് നയിക്കുന്നു.

പ്രതിസന്ധികളെ പുരോഗതിയിലേക്കുള്ള ഊർജ്ജമായി വേണം കരുതാൻ. ക്രിയേറ്റീവ് ആയ ആലോചനയിലൂടെ നിശബ്ദതയുടെ ഈ കാലത്തെ നമുക്ക് അതിജീവിക്കാം.

പാoശാലകളും, ഓഫീസുകളും വീടകങ്ങൾ ആവുമ്പോൾ ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുത് എന്ന് മാത്രം. അമിതഭക്ഷണവും, മധുര പാനീയങ്ങളും, ബേക്കറി പലഹാരങ്ങളും നിയന്ത്രിച്ച് ചിട്ടയായ വ്യായാമത്തിലൂടെ ജീവിതത്തിലെ ഒന്നാമത്തെ നിക്ഷേപം ആരോഗ്യമാണ്—-ബാങ്ക് അക്കൗണ്ട് അല്ല എന്ന തിരിച്ചറിവുണ്ടാവണം.

കോവിഡിന് മരുന്ന് കണ്ട് പിടിക്കും വരെ ,സാമൂഹിക അകലം പാലിച്ച് ജാഗ്രതയോടെ വൈറസിനൊപ്പം ജീവിച്ചേ മതിയാവൂ. ഭയവും, അലസതയും ആണ് നമ്മുടെ വിജയത്തിന് തടസം നിൽക്കുന്ന രണ്ട് കാരണങ്ങൾ.
നിരന്തരമായ പരിശ്രമവും ,ആത്മവിശ്വാസവും ഏത് പ്രതിസന്ധിയേയും നേരിടാനുള്ള ആർജ്ജവം തരും. സ്വയം പഴിച്ചും, വിധിയിൽ വിലപിച്ചും നിരാശരായി കാലത്തെ കൊലപ്പെടുത്തിയാൽ ഒരു ജന്മസുകൃതം തന്നെ എരിഞ്ഞമരും എന്നതിൽ സംശയമില്ല.

പ്രാർത്ഥനാനിർഭരമായ ജീവിതവും, പ്രത്യാശയും ,കരുതലും, കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയേയും നമുക്ക് തരണം ചെയ്യാം….
പതറാതെ മുന്നേറാം…. ഈ കാലം സ്ഥിരമല്ല, ഈ കാലവും കടന്നു പോകും.

വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ നയിക്കുക. ചിലപ്പോൾ ചിലർ നമ്മെ അവഗണിക്കും. അതിൽ തളരാതെ അത് വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നുള്ള തിരിച്ചറിവുണ്ടാവുക. വിജയം സുനിശ്ചിതമാണ്. തീർച്ച.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.