കരിപ്പൂർ ∙ സൗദി എയർലൈൻസും ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയറും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. സൗദി എയർലൈൻസ് ഒക്‌ടോബർ 27 മുതൽ കോഴിക്കോട്-ജിദ്ദ റൂട്ടിൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
2020-ൽ വിമാനാപകടത്തെ തുടർന്നാണ് സൗദി എയർലൈൻസ് കോഴിക്കോട് റൂട്ടിൽ നിന്നും പിൻവങ്ങിയത്. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ തിരിച്ചെത്തൽ വൈകിയിരുന്നു. ഇപ്പോള്‍ ‘സി’ ശ്രേണിയിൽപ്പെടുന്ന എയർബസ് 321 നിയോ വിമാനവുമായാണ് സർവീസ് പുനരാരംഭിക്കുന്നത്. നേരത്തേ 2024 ഓഗസ്റ്റിൽ സർവീസ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം തിയതി മാറ്റുകയായിരുന്നു.
ഇതോടൊപ്പം, ആകാശ എയർ കരിപ്പൂർ കേന്ദ്രമാക്കി സർവീസ് ആരംഭിക്കാൻ താത്പര്യപ്രകടിപ്പിച്ചതായി എയർപോർട്ട് ഉപദേശക സമിതി കോ–ചെയർമാനും എംപിയുമായ എം.കെ. രാഘവൻ പറഞ്ഞു. സൗദി, കുവൈത്ത്, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കൊപ്പം ഹജ് തീർഥാടനത്തിനും ഇത് ഏറെ ഗുണകരമാകും.
ഹജ് സർവീസുമായി ബന്ധപ്പെട്ട ആശങ്കകൾക്കും ഈ രണ്ടു കമ്പനികളുടെ വരവിലൂടെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹജ് ടെൻഡറുകളിൽ പങ്കെടുക്കാനുള്ള യോഗ്യത ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികൾക്കുണ്ടെന്നത് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾക്ക് കൂടുതൽ സാധ്യതകൾ തുറക്കുന്നു. ആകാശ എയർ ഈ വർഷം ഒക്ടോബറിൽ തന്നെ സർവീസ് ആരംഭിക്കുമെന്ന് സൂചനയുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.