തൊട്ടില്‍പാലത്ത് കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. ഒളിവിലായിരുന്ന കുണ്ടുതോട് ഉണ്ണിത്താന്‍കണ്ടി ജുനൈദ് (26) ആണ് വടകരയില്‍ നിന്ന് പിടിയിലായത്
കോഴിക്കോട് : തൊട്ടില്‍പാലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റ ഡിയില്‍. പ്രതി കുണ്ടുതോട് സ്വദേശി ഉണ്ണി ത്താന്‍കണ്ടി ജുനൈദ്(26) ആണ് പിടിയാലായത്. വടകരയ്ക്ക് അടുത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കായി പൊലീ സ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയത്. കുണ്ടുതോട്ടിലെ പ്രതിയുടെ ആള്‍താമസമില്ലാത്ത വീ ട്ടില്‍ കൊണ്ടുപോയി വിവസ്ത്രയാക്കി കെ ട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെ പിറ്റേദിവസമാണ് ജുനൈദിന്റെ വീട്ടില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍നിന്ന് 5.47 ഗ്രാം എം ഡി എം എയും കണ്ടെത്തി. തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ തായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.
പ്രതി പെണ്‍കുട്ടിയുടെ സുഹൃത്തിനെ വിളിച്ച് പെണ്‍കുട്ടിയെ കൊല്ലുമെന്നും അറിയിച്ചിരുന്നു. സുഹൃ ത്ത് പെണ്‍കുട്ടിയുടെ ബന്ധുവിനെ വിവരം അറിയിച്ചു.ബന്ധുവാണ് തൊട്ടില്‍പ്പാലം പൊലീസില്‍ വി വരം അറിയിച്ചത്. തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അ ന്വേഷണത്തിലാണ് വീട് കണ്ടെത്തി യത്. വീടിന്റെ പൂട്ട് തകര്‍ത്താണ് തൊട്ടില്‍പ്പാലം പൊലീസ് വിദ്യാര്‍ ഥിനിയെ രക്ഷപ്പെടുത്തിയത്.മാതാപിതാക്കള്‍ ഗള്‍ഫിലായതിനാല്‍ പ്രതി ജുനൈദ് ഒറ്റയ്ക്കാണ് ഈ വീ ട്ടില്‍ താമസിച്ചിരുന്നത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടു പോകല്‍, മാനഹാനി വരുത്തല്‍, ഭീഷണി പ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടു ത്തത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.