ചാലിയാര്‍ പുഴയില്‍ കോളേജ് അധ്യാപകന്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ മൈലാടി അമല്‍ കോളേജിലെ കായികാധ്യാപകനും കണ്ണൂര്‍ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആ ണ് മരിച്ചത്. ചാലിയാര്‍ പുഴയുടെ മൈലാടി കടവില്‍ കുളിക്കുന്നതിടെ ഒഴുക്കില്‍ പെടു കയായിരുന്നു
നിലമ്പൂര്‍ : ചാലിയാര്‍ പുഴയില്‍ കോളേജ് അധ്യാപകന്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ അമല്‍ കോളജിലെ കാ യികാധ്യാപകനും കണ്ണൂര്‍ ചാലാട് പള്ളിയാമൂല സ്വദേശിയുമായ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്. രാ വിലെ എട്ട് മണിയോടെയാണ് അപകടം.
ചാലിയാര്‍ പുഴയുടെ മൈലാടി കടവില്‍ കുളിക്കുന്നതിടെ ഒഴുക്കില്‍ പെടുകയായിരുന്നു. ബന്ധുക്കള്‍ ക്കൊപ്പം ചാലിയാര്‍ പുഴയുടെ മൈലാടി കടവില്‍ കുളിക്കുന്നതിനിടയി ലാണ് നജീബ് അപകടത്തില്‍പ്പെ ട്ടത്. ഭാര്യയുടെ മാതൃ സഹോദരിയുടെ ഭര്‍ത്താവ് ഹുസൈന്‍, അവരുടെ പിതാവ് മുഹമ്മദ് കുട്ടി എന്നിവ ര്‍ക്കൊപ്പമാണ് നജീബ് കുളിക്കാനിറങ്ങിയത്.
ഭാര്യയും കുട്ടികളുമടക്കമുള്ളവര്‍ പുഴക്കരയില്‍ എത്തിയിരുന്നെങ്കിലും പുഴയില്‍ ഇറങ്ങിയിരുന്നില്ല. കുളിക്കുന്നതിനിടെ ശരീരം തളര്‍ന്ന മുഹമ്മദ് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നജീബ് വെള്ളത്തില്‍ മുങ്ങിയത്. ഹുസൈനും മുഹമ്മദ് കുട്ടിയും ഒഴുക്കില്‍പ്പെട്ടെങ്കിലും സമീപത്ത് മീന്‍പിടിക്കുകയായിരുന്ന നിലമ്പൂര്‍ ചാരംകു ളം സ്വദേശി ഷാജി രക്ഷപ്പെടുത്തുകയായിരുന്നു.
അഗ്നിശമന സേനയും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയാണ് 9.20 ഓടെ നജീബിന്റെ മൃതദേ ഹം അപകടം നടന്ന കടവിന് സമീപത്തു നിന്ന് കണ്ടെടുത്തത്. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
യൂണിവേഴ്സിറ്റി ടീമിനൊപ്പം ഇന്ന് രാത്രി യാത്ര തിരിക്കാനിരിക്കെ അപകടം
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെയ്സ് ബോള്‍ ടീം മാനേജറായ നജീബ് അസമില്‍ നടക്കുന്ന ദേ ശീയ ബെയ്സ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് യൂണിവേഴ്സിറ്റി ടീമിനൊപ്പം ഇന്ന് രാത്രി യാത്ര തിരി ക്കാനിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.