Home

കോറോണ തരംഗത്തിനെതിരെ പോരാട്ടം ; പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളില്‍ ജനപ്രിയന്‍

കോറോണ രണ്ടാം തരംഗത്തിനെതിരെ രാജ്യത്തിന്റെ ശക്തമായ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്ന് അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സല്‍റ്റ് നടത്തിയ സര്‍വേ ഫലം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്ന് അന്താരാഷ്ട്ര സര്‍വേ ഫലം. കോറോണ രണ്ടാം തരംഗത്തിനെതിരെ രാജ്യത്തിന്റെ ശക്തമായ പോരാട്ടം ഏറ്റെടുത്ത് നിര്‍വഹിച്ച നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്നാണ് അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് സ്ഥാപനമായ മോണിങ് കണ്‍സല്‍റ്റ് നടത്തിയ സര്‍വേ ഫലം വ്യക്തമാക്കുന്നത്.

ലോകരാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ജനപ്രീതിയില്‍ നരേന്ദ്രമോദി ഇപ്പോഴും മുന്നില്‍ തന്നെയെന്ന് വ്യക്തമായത്. അമേരിക്ക, റഷ്യ , ഓസ്‌ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ജനപ്രീതിയി മോദിയേക്കാള്‍ പിന്നിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

അതി വ്യാപന ശേഷിയുള്ള കോറോണയുടെ രണ്ടാം തരംഗത്തെ ശക്തമായി നേരിടാന്‍ ഇന്ത്യക്ക് കഴിഞ്ഞതാണ് പ്രധാനമന്ത്രിയുടെ പിന്തുണ വര്‍ദ്ധിക്കാന്‍ കാരണമായത്. ലോകത്തെ എറ്റവും ജന സംഖ്യയുള്ള രണ്ടാമത്തെ രാജ്യമായിട്ടും കോറോണയെ പ്രതിരോധിക്കാന്‍ രാജ്യത്തിനു കഴി ഞ്ഞത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുപത്താറു കോടിയിലധികം പേര്‍ക്ക് വാക്‌ സിനേഷന്‍ നല്‍കി നിലവില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ 66 ശതമാനം പേര്‍ സംതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ 65 ശതമാനം റേറ്റിംഗുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി യാണ് രണ്ടാം സ്ഥാനത്ത്. മെക്‌സിക്കന്‍ പ്രസിഡന്റ് ലോപ സ് ഒബ്രഡോര്‍ 63 ശതമാനം പിന്തുണ നേടി മൂന്നാം സ്ഥാനത്താണ്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആണ് 54 ശതമാനം പിന്തുണ നേടി നാലാം സ്ഥാനത്ത്. ഏഞ്ചല മെര്‍ക്കല്‍ അഞ്ചാം സ്ഥാനത്തും ബൈഡന്‍ ആറാം സ്ഥാനത്തുമാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.