കോറോണ രണ്ടാം തരംഗത്തിനെതിരെ രാജ്യത്തിന്റെ ശക്തമായ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്ന് അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സല്‍റ്റ് നടത്തിയ സര്‍വേ ഫലം
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്ന് അന്താരാഷ്ട്ര സര്‍വേ ഫലം. കോറോണ രണ്ടാം തരംഗത്തിനെതിരെ രാജ്യത്തിന്റെ ശക്തമായ പോരാട്ടം ഏറ്റെടുത്ത് നിര്‍വഹിച്ച നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചെന്നാണ് അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് സ്ഥാപനമായ മോണിങ് കണ്‍സല്‍റ്റ് നടത്തിയ സര്‍വേ ഫലം വ്യക്തമാക്കുന്നത്.
ലോകരാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ജനപ്രീതിയില്‍ നരേന്ദ്രമോദി ഇപ്പോഴും മുന്നില്‍ തന്നെയെന്ന് വ്യക്തമായത്. അമേരിക്ക, റഷ്യ , ഓസ്‌ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ജനപ്രീതിയി മോദിയേക്കാള്‍ പിന്നിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
അതി വ്യാപന ശേഷിയുള്ള കോറോണയുടെ രണ്ടാം തരംഗത്തെ ശക്തമായി നേരിടാന്‍ ഇന്ത്യക്ക് കഴിഞ്ഞതാണ് പ്രധാനമന്ത്രിയുടെ പിന്തുണ വര്‍ദ്ധിക്കാന്‍ കാരണമായത്. ലോകത്തെ എറ്റവും ജന സംഖ്യയുള്ള രണ്ടാമത്തെ രാജ്യമായിട്ടും കോറോണയെ പ്രതിരോധിക്കാന്‍ രാജ്യത്തിനു കഴി ഞ്ഞത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുപത്താറു കോടിയിലധികം പേര്‍ക്ക് വാക് സിനേഷന്‍ നല്‍കി നിലവില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ 66 ശതമാനം പേര്‍ സംതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ 65 ശതമാനം റേറ്റിംഗുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി യാണ് രണ്ടാം സ്ഥാനത്ത്. മെക്‌സിക്കന്‍ പ്രസിഡന്റ് ലോപ സ് ഒബ്രഡോര്‍ 63 ശതമാനം പിന്തുണ നേടി മൂന്നാം സ്ഥാനത്താണ്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആണ് 54 ശതമാനം പിന്തുണ നേടി നാലാം സ്ഥാനത്ത്. ഏഞ്ചല മെര്‍ക്കല്‍ അഞ്ചാം സ്ഥാനത്തും ബൈഡന്‍ ആറാം സ്ഥാനത്തുമാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.