Home

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്റു കുടുംബമില്ല ; രാഹുലും പ്രിയങ്കയും മത്സരിക്കില്ല

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നെഹ്റു കുടുംബ ത്തില്‍ നിന്ന് ആരും സ്ഥാനത്തേക്ക് വരില്ലെന്ന് റിപ്പോര്‍ട്ട്. എഐ സിസി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ആരാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നെ ഹ്റു കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. എഐസിസി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നി വര്‍ നോമിനേഷന്‍ നല്‍കില്ല. രാഹുല്‍ മത്സരത്തിന് ഇല്ലെന്ന് അറിയിച്ച തായും എഐസിസി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

താത്കാലിക അധ്യക്ഷയായ സോണിയാ ഗാന്ധി ഒഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് പ്രവ ര്‍ത്തകരില്‍ ഭൂരിഭാഗത്തിനും. എന്നാ ല്‍ തങ്ങളുടെ കുടുംബത്തില്‍ നിന്ന് പുറത്തൊരാള്‍ മതി അടുത്ത അധ്യക്ഷനെന്ന നിലപാടിലേക്ക് ഇവര്‍ എത്തിയതാണ് എഐ സിസി വൃത്തങ്ങള്‍ പറയുന്നത്.

കുടുംബ പാര്‍ട്ടി എന്ന ആക്ഷേപം അവസാനിപ്പിക്കാന്‍ ഉറച്ച തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധി. നേതാ ക്കളും പ്രവര്‍ത്തകരും കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ആ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് രാ ഹുല്‍ നേതൃത്വത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നെഹ്റു കുടുംബത്തിന്റെ പി ന്തുണയോടെ രാജസ്ഥാന്‍ മുഖ്യമ ന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത.

എന്നാല്‍ നെഹ്റു കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം വരുമെ ന്നാണ് റിപ്പോര്‍ട്ട്. ജി 23യെ പ്രതിനിധീകരിച്ച് ശശി തരൂര്‍, മനീഷ് തി വാരി എന്നിവരില്‍ ഒരാള്‍ സ്ഥാനാര്‍ ഥിയായി വരുമെന്നാണ് വിവരം. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാ തെ ശശി തരൂര്‍ ഒഴിഞ്ഞു മാറുകയാണ്. മത്സരിക്കാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടെന്നാണ് വിവരം.

ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപടി കള്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നായിരുന്നു ശശി തരൂരി ന്റെ മറുപടി.

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നേര ത്തെ 2000ത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ മത്സരിച്ചി രുന്നു. എന്നാല്‍ സാധുവായ 7542 വോട്ടുകളില്‍ വെറും 94 വോട്ടുകള്‍ മാത്രമാണ് ജിതേന്ദ്ര പ്രസാദക്ക് ലഭിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.